ഈ 2 താരങ്ങളില്ലെങ്കിൽ എന്ത് ഇന്ത്യൻ ടീം ?!

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (14:52 IST)
ചെന്നൈയിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന്റെ ശോകമായ അവസ്ഥയിൽ വിമർശനവുമായി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുമുണ്ട്.

കാംബ്ലി ചൂണ്ടിക്കാണിക്കുന്നത് രണ്ട് താരങ്ങളുടെ അഭാവമാണ്. ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരുടെ അസാന്നിധ്യത്തിൽ കളിക്കുന്ന ഇന്ത്യൻ ടീം വ്യത്യസ്തമാണെന്ന് വിനോദ് പറയുന്നു. ഒപ്പം, ഏകദിനത്തിൽ ഇന്ത്യയുടെ വിശ്വസ്ത ബോളറായ യുസ്‍വേന്ദ്ര ചെഹലിനെ ചെന്നൈയിൽ കളിപ്പിക്കാതിരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ജഡേജയ്ക്ക് ടീമിൽ ഇടം നൽകിയേ തീരൂ. ബാറ്റിങ്ങിലും ബോളിങ്ങിലും കെൽപ്പുള്ള താരങ്ങളുടെ കുറവ് എങ്ങനെയെങ്കിലും പരിഹരിച്ചേ മതിയാകൂ എന്നാണ് കാംബ്ലിയുടെ അഭിപ്രായം. ഏതായാലും ഹർദ്ദിക് പാണ്ഡ്യ, ബുമ്ര എന്നിവർ ടീം ഇന്ത്യയ്ക്ക് നൽകുന്ന സംഭാവനകൾ ചെറുതൊന്നുമല്ലെന്ന് ഏവർക്കും അറിയാവുന്നതാണ്. രണ്ട് പേരും വിശ്രമത്തിലാണ്. ഉടൻ തന്നെ തിരിച്ചെത്തട്ടേയെന്നാണ് ക്രിക്കറ്റ് ആരാധകർ ആഗ്രഹിക്കുന്നത്.

ഐസിസി റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ഒൻപതാം റാങ്കുകാരായ വെസ്റ്റിൻഡീസ് തകർത്തത്. തികച്ചും ഞെട്ടിക്കുന്ന വസ്തുത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :