കല്ലെറിയുന്നവരേ, ഒരുനിമിഷം.... ഇതാണ് ധോണി!

രമേഷ് നമ്പ്യാര്‍| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (19:52 IST)
ഒരുകളിയാല്‍ നിര്‍മ്മിക്കപ്പെട്ടവനല്ല മഹേന്ദ്രസിംഗ് ധോണി. അത് വിമര്‍ശിക്കുന്നവര്‍ക്കും അറിയാം. എങ്കിലും വിമര്‍ശിക്കും. കാരണമെന്തെന്നോ? അത് പൊതുസ്വഭാവമാണ്. പടക്കളത്തില്‍ രഥത്തിന്‍റെ ചക്രമൊന്നുതാഴ്ന്നപ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു - ഇതാണ് അവസരം. ധോണിക്ക് ഒരു പരമ്പരയിലോ ഒരു കളിയിലോ ചുവടൊന്നുപിഴച്ചാല്‍ അതൊരു അവസരമാണ്. ഒന്നുപതറുമ്പോള്‍ അടിച്ചാലേ ശക്തന്‍ നിലം‌പതിക്കൂ.

എന്നാല്‍ തനിക്കുചുറ്റും രക്തക്കൊതിയുമായി കാത്തിരിക്കുന്നവരേക്കുറിച്ച് ധോണി ബോധവാനാണ് എന്നതാണ് ശത്രുക്കളുടെ ദുരവസ്ഥ. ഒന്നോ രണ്ടോ കളി മോശമാകുമ്പോള്‍ തൊട്ടടുത്ത മത്സരത്തില്‍ അസാധാരണമായ വീര്യത്തോടെ എം‌എസ്‌ഡി മറുപടി നല്‍കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ വീഴ്ചയ്ക്ക് രണ്ടാം ഏകദിനത്തില്‍ ധോണി തിരിച്ചടി നല്‍കി. ഇന്ത്യകണ്ട ഏറ്റവും മികച്ച ഫിനിഷര്‍ക്ക് ഇതെന്തുപറ്റിയെന്ന് ആക്രോശിച്ചവരേ, കല്ലെറിഞ്ഞവരേ, ഒരുനിമിഷം നില്‍ക്കൂ... ഇതാണ് ധോണി!

ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാര്‍ക്കുമുമ്പില്‍ മുട്ടുവിറച്ച് ഒന്നിനുപിറകേ ഒന്നായി തന്‍റെ കൂട്ടാളികളെല്ലാം കൂടാരം കയറിയപ്പോള്‍ ധോണിയെന്ന വന്‍‌മരം ഇളകാതെനിന്നു. ഒടുവിലത്തെ പുല്‍‌നാമ്പിനെയും കൂട്ടുപിടിച്ച് നടത്തിയ യുദ്ധമായിരുന്നു അത്. എം എസ് ധോണി എന്ന പടനായകന്‍റെ ഒറ്റയാള്‍ പോരാട്ടം. ഈ ചങ്കുറപ്പുകൊണ്ടാണ്, പേസ് പടയുടെ തീയുണ്ടകളെ ബൌണ്ടറിക്കപ്പുറത്തേക്ക് പറത്തിവിടുന്ന ഈ ബ്രില്യന്‍സ് കൊണ്ടാണ്, ഏത് പ്രതിസന്ധിയിലും ഏത് കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കുന്ന ഈ അക്ഷോഭ്യത കൊണ്ടാണ് വര്‍ഷങ്ങളോളം ക്യാപ്ടന്‍റെ കസേരയില്‍ ധോണി ഇരിപ്പുറപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രം പരിശോധിക്കൂ... മറ്റാര്‍ക്കുണ്ട് എതിര്‍ ടീമിനുമേല്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തുന്ന ഈ ശരീരഭാഷ?

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 86 പന്തുകളില്‍ നിന്ന് 92 റണ്‍സ്. ഒരു ഡബിള്‍ സെഞ്ച്വറിയുടെ മികവുണ്ട് ആ 92 റണ്‍സിന്. എല്ലാ വിമര്‍ശനങ്ങള്‍ക്കും എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും തലയുയര്‍ത്തിപ്പിടിച്ച് നല്‍കിയ ഈ മറുപടിയില്‍ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിയുമെന്ന് തീര്‍ച്ച. അവസാന ഓവറിലെ അഞ്ചുപന്തുകളില്‍ നിന്ന് റണ്‍സൊന്നും എടുക്കാനാകാതെ നിന്ന ധോണി അവസാന പന്തില്‍ സിക്സര്‍ പറത്തിയപ്പോള്‍ ആ ഫിനിഷറുടെ ഉഗ്രരൂപമാണ് വീണ്ടും കാണാനായത്. ധോണിയുടെ ഫിറ്റ്നസിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവര്‍ വിക്കറ്റിനിടയിലൂടെ അദ്ദേഹത്തിന്‍റെ ഓട്ടം ശ്രദ്ധിക്കുക. ഇരുപതുകാര്‍ മാറിനില്‍ക്കുന്ന മെയ്‌വഴക്കത്തോടെ പറക്കുകയായിരുന്നു ധോണി.

ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയപ്പോഴോ? വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധോണിയുടെ തിളക്കം മങ്ങിയെന്ന് ആരോപിക്കുന്നവര്‍ ഹാഷിം അം‌ലയെ സ്റ്റം‌പ് ചെയ്ത നിമിഷം മനസിലേക്ക് കൊണ്ടുവരുക. അല്ലെങ്കില്‍ ഡേവിഡ് മില്ലറെ സം‌പൂജ്യനാക്കിയ ആ കിടിലന്‍ ക്യാച്ച്. മഹേന്ദ്രസിംഗ് ധോണിക്ക് ഇനിയും വര്‍ഷങ്ങളോളം ക്രിക്കറ്റ് ആയുസ് ബാക്കിയാണെന്ന് തെളിയിക്കാന്‍ ഇനിയെത്ര സാക്‍ഷ്യപ്പെടുത്തലുകള്‍ വേണം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ
ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ ...

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ...

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ബാഴ്സയ്ക്ക് കനത്ത തിരിച്ചടി
വ്യാഴാഴ്ച ഒസാസുനയ്‌ക്കെതിരെ 3-0ത്തിന് വിജയിച്ച് ലാലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ഏപ്രിൽ 6ലേക്ക് മാറ്റി
ഏപ്രില്‍ 8ന് 2 മത്സരങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം 3:30ന് ആകും കൊല്‍ക്കത്ത- ലഖ്‌നൗ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...