WEBDUNIA|
Last Modified ശനി, 29 ഡിസംബര്‍ 2007 (11:13 IST)
ഇന്ത്യക്കാര്‍ സ്പിന്നിന് മുന്നില്‍ കീഴങ്ങിയ അപൂര്‍വം അവസരങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഫാസ്റ്റ് ബൌളിങ്ങിന് മുമ്പില്‍ നമ്മള് നിരവധി തവണ കൂപ്പുകുത്തി വീണിട്ടുണ്ട്. സാങ്കേതികമായി മിടുക്കരായ ബാറ്റ്സ്മാന്മാര്ക്ക് മാത്രമേ സ്പിന്നിനെ നേരിടുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഫാസ്റ്റിനെ നേരിടുവാന്‍ അത്ര മിച്ച സാങ്കേതിക മികവൊന്നും വേണ്ട
എന്നിട്ടും ഫാസ്റ്റിനു മുന്നില്‍ ഭൂരിഭാഗം സമയങ്ങളീലും നമ്മള് നമിക്കാറാണ് പതിവെന്നത് വൈരുദ്ധ്യമായി നിലനില്ക്കുന്നു. ഇന്ത്യന്‍ പര്യടന വേളയില്‍ റാവല്‍ പിണ്ടീ എക്സ്പ്രസായ അക്തറിന് കാര്യമായ തിളങ്ങുവാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ് . എന്നാല്‍ പരിക്കു മൂലം തികച്ചും ക്ഷീണിതനായിരുന്നു അക്തര്‍.
ഓസ്ട്രേലിയയിലെ പിച്ചുകള്‍ വേഗമേറിയവയാണ്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ബ്രെറ്റ്ലി നയിക്കുന്ന ബൌളര്‍മാരെയാണ് നേരിടേണ്ടി വരിക. 160 കിലോമീറ്റര്‍ വേഗതയില്‍ ബൌള്‍ ചെയ്യുന്ന ഇദ്ദേഹത്തെ നേരിടുവാന്‍ സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൌരവ് ഗാംഗുലി തുടങ്ങിയ താരങ്ങള്‍ക്ക് കഴിയുമോ?.
ഈ അവസരം കഴിഞ്ഞാല്‍ ഇനിയൊരു അവസരം ഇവര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. കാരണം അടുത്ത ഇന്ത്യയുടെ അടുത്ത ഓസ്ട്രേലിയന്‍ പര്യടനം 2011 ലാണ് നടക്കുക. അപ്പോഴേക്കും ഈ മൂവര്‍ സംഘം വിരമിച്ചിട്ടുണ്ടാകും.
സെഞ്ചുറികളുടേ പടിക്കല്‍ വെച്ച് പലപ്പോഴും കലമുടക്കാറുള്ള കളിക്കാരനായി സച്ചിന് മാറിയിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ് സച്ചിന് പഴയ ഏകാഗ്രത ഇപ്പോഴില്ല. പാക് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ ഗാംഗുലി അത് തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം വന്മതിലായ ദ്രാവിഡ് ഒരു കാര്യത്തില്‍ മുന്നിലാണ് സ്പിന്നിനെയും ഫാസ്റ്റിനെയും ഒരു പോലെ മെരുക്കുന്നതില്‍. 2003 ലെ അഡ്ലൈഡ് ടെസ്റ്റില്‍ ദ്രാവിഡ് അത് തെളിയിച്ചതാണ്.
61 ടെസ്റ്റില്‍ നിന്ന് 30.69 ശരാശരിയോടെ 247 വിക്കറ്റുകള്‍ നേടിയ കളിക്കാരനാണ് ബ്രെറ്റ്ലി. എഴ് തവണ 5 വിക്കറ്റ് നേട്ടവും അദ്ദേഹം നേടിയിട്ടുണ്ട്. മഞ്ഞ് പാളിയുടെ വേഗതയുള്ള ഓസ്ട്രേലിയയുടേ പിച്ചുകളില്‍ ബ്രെറ്റ്ലിയുടെ ചാട്ടുളികള്‍ അതിജീവിച്ച് ഇന്ത്യക്ക് വിജയം നേടികൊടുക്കുവാന്‍ ത്രിമൂര്‍ത്തികള്‍ക്ക് കഴിഞ്ഞാല്‍ ഇവരുടെ പേരുകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ കൂടുതല്‍ അനശ്വരതയുണ്ടാകും.