ധോനിയെ പോലുള്ള മിടുക്കന്‍മാര്‍ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണ്. 2007 ലെ ഒരു ഔദ്യോഗിക കണക്കു പ്രകാരം 836 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ദിവസവും ലഭിക്കുന്നത് 20 രൂപയ്‌ക്ക് താഴെയാണ്.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന് ഇവരും സംഭാവന നല്‍കുന്നു. ഇതിലെ ഒരു പങ്ക് ധോനിയ്‌ക്കും സംഘത്തിന്‍റെ പരിശീലനത്തിനായി മാറ്റിവെയ്‌ക്കുന്നു
ഉറക്കമുളച്ച് ടിവി കടകളുടെ മുന്നില്‍ കീറിയ വസ്‌ത്രങ്ങള്‍ ധരിച്ചിരുന്ന് ഇവര്‍ നീലപ്പടയുടെ ഓരോ വിജയത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഭാജിയെ മൂന്നു ടെസ്റ്റുകളില്‍ വിലക്കരുതെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഇതു പോലെ തന്നെ യുദ്ധകെടുതികളില്‍ മറന്ന് ലങ്കയിലെ സിംഹളരും തമിഴ് വംശജരും അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നു, ചാവേര്‍ ആക്രമണങ്ങളും, കലാപവും വിതച്ച ദു:ഖങ്ങള്‍ പാകിസ്ഥാനികള്‍ അക്തര്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് നേരെ പാശുപാസ്‌ത്രങ്ങള്‍ തൊടുക്കുമ്പോള്‍ മറക്കുന്നു... അവര്‍ക്ക് അപ്പോള്‍ ഒരു വിചാരമുണ്ടായിരുന്നു; ‘ഞങ്ങളുടെ സ്വന്തം ടീം‘. ഇനി നിശ്ചിത പരിധി വരെ ടീമംഗങ്ങളുടെ സ്വാതന്ത്ര്യം ഏതാനും മുതലാളിമാര്‍ക്കാണ്.
താജ്‌മഹല്‍, ഗംഗാ നദി, ചെങ്കോട്ട തുടങ്ങിയ ദേശീയ സ്വത്തുക്കള്‍ ലേലത്തില്‍ വെക്കുന്നതിന്‍റെ വൈരുദ്ധ്യം ഒന്നു ആലോചിച്ചു നോക്കൂ. ഇവയുടെ പേരില്‍ ഓഹരികള്‍ വില്‍ക്കുവാന്‍ അധികാരം നല്‍കിയാല്‍ എങ്ങനെയിരിക്കും?