അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്; മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം
- കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്
- കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്
- സംസ്ഥാനത്ത് 1,169 പേർക്ക് കൂടി കൊവിഡ്, 991 പേര്‍ക്ക് സമ്പർക്കം വഴി, 688 പേർക്ക് രോഗമുക്തി
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, ചെമ്പനകോഡ്, പാരച്ചല്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പൗത്തി, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ പാണക്കാട് എന്നീ വാര്‍ഡുകളെയും കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.