അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം നാലുകോടിയോട് അടുക്കുന്നു
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്; മരണം 154
- സംസ്ഥാനത്ത് ഇന്ന് 1899 പേർക്ക് കൊവിഡ്, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5
- അഞ്ചാം ദിവസവും തകർന്ന് ഓഹരിവിപണി, നിഫ്റ്റി 14,600ന് താഴെ ക്ലോസ് ചെയ്തു
- ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചത് 400 പേർക്ക്, 158 കേസുകൾ രണ്ടാഴ്ചക്കുള്ളിൽ
രാജ്യത്ത് ഇതുവരെ 23 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ പാഴായതായി റിപ്പോർട്ട്
ഇന്ത്യയിൽ ഇതുവരെ 23 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ പാഴായതായി റിപ്പോർട്ട്. കേന്ദ്രം വിതരണം ചെയ്‌ത ഏഴ് കോടി വാക്‌സിന്‍ ഡോസുകളില്‍ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്തതിന്റെ 6.5 ശതമാനം വാക്‌സിന്‍ ഡോസുകള്‍ പാഴായെന്നാണ് റിപ്പോർട്ട്.
ഒരു കൊവിഷീൽഡ് വയൽ(കുപ്പി) ഉപയോഗിച്ച് 10 പേർക്ക് കുത്തിവെയ്‌ക്കാം, കൊവാക്‌സിനിൽ ഇത് 20 ആണ്. ഒരു വയലിലെ 0.5 മില്ലിയാണ് ഒരാള്‍ക്ക് കുത്തിവെക്കുന്നത്. ഒരിക്കല്‍ വയല്‍ പൊട്ടിച്ചാല്‍ അത് നാലു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. ഇത്തരത്തിൽ നാല് മണിക്കൂറിനുള്ളിൽ വാക്‌സിൻ ഉപയോഗിച്ചില്ലെങ്കിൽ ബാക്കിയുള്ള വാക്‌സിൻ പാശായി പോകുന്നതാണ്. ഇങ്ങനെയാണ് 23 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ടിയിരുന്ന വാക്‌സിൻ പാഴായത്.
ഒരു വയലില്‍ ഒരു ഡോസ് എന്നത് പാക്കിങ്ങും മറ്റും മൂലം ചെലവേറിയതാവും. അതിനാലാണ് ഒരു വയലില്‍ 10 ഉം 20 ഉം ഡോസുകള്‍ ഉള്‍പ്പെടുത്തുന്നത്. എന്നാൽ ഗുണഭോക്താക്കളുടെ കുറവാണ് വാക്‌സിൻ പാഴായി പോകുന്നതിനിടയാക്കുന്നത്.
അടുത്ത ലേഖനം