അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 5404 പേർക്ക് കൊവിഡ്, 80 മരണം
- ക്രിപ്റ്റോകറൻസിയുടെ പേരിൽ നൂറ് കോടിയുടെ തട്ടിപ്പ്: കണ്ണൂരിൽ നാലുപേർ അറസ്റ്റിൽ
- കേരളത്തില്‍ ആത്മഹത്യ നിരക്ക് കൂടുന്നു; രാജ്യത്തെ നഗരങ്ങളില്‍ കൂടുതല്‍ കൊല്ലത്ത്
- സംസ്ഥാനത്ത് നവംബർ 12 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
- ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ ചെന്നൈയിലെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍; കേരളത്തിലും ശക്തമായ മഴ
ഇന്ന് ഒരിടത്തും ആയിരത്തിന് മുകളിൽ രോഗികളില്ല, കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തലസ്ഥാനത്ത് 77 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ജില്ലയിലും ആയിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 905, കൊല്ലം 526, പത്തനംതിട്ട 389, ആലപ്പുഴ 124, കോട്ടയം 454, ഇടുക്കി 323, എറണാകുളം 971, തൃശൂര്‍ 25, പാലക്കാട് 389, മലപ്പുറം 357, കോഴിക്കോട് 973, വയനാട് 283, കണ്ണൂര്‍ 347, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 71,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,14,993 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.