1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid Pathanapuram Gandhibhavan

പത്തനാംപുരം ഗാന്ധിഭവനിലെ 322 അന്തേവാസികള്‍ക്ക് കോവിഡ്

Covid
പത്തനാപുരം: പത്തനാപുരത്തെ പ്രസിദ്ധമായവൃദ്ധസദനമായ ഗാന്ധിഭവനില്‍ 322 അന്തേവാസികള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആകെ 400 പേരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചത്. ഇത്ര ആളുകളെ പരിശോധിച്ചപ്പോള്‍ കോവിഡ്  പോസിറ്റീവിറ്റി നിരക്ക് ഇത്രയധികം ഉയര്‍ന്നത് ആശങ്കയ്ക്ക് ഇട നല്‍കിയിരിക്കുകയാണ്.
 
മൊബൈല്‍ പരിശോധനാ കേന്ദ്രത്തിലാണ് ഇവര്‍ക്ക് പരിശോധന നടത്തിയത്. ഇതോടെ ഗാന്ധിഭവന്‍ തന്നെ പ്രാറ്ത്ഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി. എങ്കിലും രോഗബാധ തീവ്രമായുള്ള 15 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ള അന്തേവാസികളെയും ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് സൂചന. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 776 പേര്‍ക്ക്