‘പ്രേമം’ വിഴുങ്ങി, പൃഥ്വിക്കും ജയസൂര്യയ്ക്കും ആസിഫിനും ഉണ്ണിക്കും തിരിച്ചടി!

പ്രേമം, ജയസൂര്യ, ആസിഫ് അലി, പൃഥ്വിരാജ്, നിര്‍ണായകം
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (15:29 IST)
ജയസൂര്യയ്ക്ക് ഏറ് പ്രതീക്ഷയുള്ള രണ്ട് സിനിമകളായിരുന്നു കുമ്പസാരവും ലുക്കാചുപ്പിയും. രണ്ടും നല്ല സിനിമകളുമായിരുന്നു. പറഞ്ഞിട്ടെന്താ കാര്യം. ‘പ്രേമം’ കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് ആളിറങ്ങിയിട്ടുവേണ്ടേ മറ്റ് ചിത്രങ്ങളുടെ തിയേറ്ററുകള്‍ നിറയാന്‍!
 
നിവിന്‍ പോളി നായകനായ പ്രേമം കേരളക്കരയാകെ പിടിച്ചുകുലുക്കുകയാണ്. ഓരോ ദിവസവും കളക്ഷനില്‍ പുതിയ റെക്കോര്‍ഡിട്ട്, തിയേറ്ററുകളില്‍ ജനസമുദ്രം സൃഷ്ടിക്കുകയാണ് പ്രേമം. പ്രേമം കാരണം ജയസൂര്യയ്ക്ക് മാത്രമല്ല പണികിട്ടിയത്.
 
സാക്ഷാന്‍ പൃഥ്വിരാജ് നായകനായ ‘ഇവിടെ’ ഒരു മികച്ച ആക്ഷന്‍ ഡ്രാമ ആയിരുന്നു. ശ്യാമപ്രസാദ് പതിവ് ശൈലിവിട്ട് ഒരു ക്രൈം ത്രില്ലര്‍ ഒരുക്കിയപ്പോള്‍ ആദ്യദിനം പ്രേക്ഷകര്‍ തിക്കിത്തിരക്കിയെങ്കിലും പിന്നീട് പ്രേമത്തില്‍ മുങ്ങിപ്പോയി. ‘ഇവിടെ’യില്‍ നിവിനും നായകനായിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.
 
ഉണ്ണിമുകുന്ദന്‍ നായകനായ ‘സാമ്രാജ്യം 2’ വന്നതും പോയതുമൊന്നും ‘പ്രേമത്തിന്‍റെ തിരക്കില്‍’ പ്രേക്ഷകര്‍ ശ്രദ്ധിച്ചതേയില്ല. ഏറ്റവും വലിയ പണികിട്ടിയ സിനിമകളിലൊന്ന് ആസിഫ് അലിയുടെ ‘നിര്‍ണായകം’ ആണ്. സഞ്ജയ് - ബോബിയുടെ തിരക്കഥയില്‍ വി കെ പ്രകാശ് ഒരുക്കിയ നിര്‍ണായകം നല്ല സിനിമയാണെങ്കിലും ‘പ്രേമം’ അവിടെയും വില്ലനായി. പ്രേമം നാലും അഞ്ചും തവണ കാണാന്‍ ടിക്കറ്റെടുക്കുന്നവര്‍ മറ്റുചിത്രങ്ങളെ പരിഗണിക്കുന്നതേയില്ല.
 
പ്രേമം പ്രധാന തിയേറ്ററുകളില്‍നിന്നു മാറാതെ പുതിയ മറ്റ് സിനിമകള്‍ റിലീസ് ചെയ്തിട്ട് കാര്യമില്ലെന്നാണ് വിതരണക്കാരുടെപോലും അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :