‘ഗരുഡ’യുടെ ട്രയല്‍, മോഹന്‍ലാലിനൊപ്പം പരിനീതി ചോപ്ര !

Rajamouli, Garuda, Mohanlal, Mammootty, Dileep, രാജമൌലി, ഗരുഡ, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്
Last Updated: ചൊവ്വ, 3 നവം‌ബര്‍ 2015 (15:10 IST)
എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ‘ഗരുഡ’ എന്ന ബ്രഹ്മാണ്ഡ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്ന വാര്‍ത്ത നേരത്തേ മലയാളം വെബ്‌ദുനിയ പുറത്തുവിട്ടിരുന്നല്ലോ. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആ ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടി ആറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ ചിത്രത്തിന്‍റെ ട്രയല്‍ എന്നതുപോലെ ഒരു കാര്യം സംഭവിക്കുന്നു. ജൂനിയര്‍ എന്‍ ടി ആര്‍ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ അഭിനയിക്കുന്നു.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നത്. പരിനീതി ചോപ്രയാണ് ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു താരം. പ്രഭാസ് നായകനായ മിര്‍ച്ചി, മഹേഷ് നായകനായ ശ്രീമന്തുഡു എന്നീ മെഗാഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കൊരട്ടാല ശിവ.

ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വമ്പന്‍ പ്രതിഫലം നല്‍കിയാണ് മോഹന്‍ലാ‍ലിനെ ഈ സിനിമയിലേക്ക് വിളിച്ചിരിക്കുന്നത്.

നുവ്വേ നാ പ്രണാമണി എന്നൊരു തെലുങ്ക് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ആക്ഷനും നാടകീയതയുമുള്ള ഒരു നാടന്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ഒരു പൊലീസ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. നവാഗതനായ സുരേഷ് വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ സൂരജും കവിത രാധേശ്യാമും പ്രണയജോഡിയാകുന്ന സിനിമ ഒരു കുറ്റാന്വേഷണകഥ കൂടി പറയുന്നുണ്ട്. അണിയറപ്രവര്‍ത്തകരും പ്രധാന താരങ്ങളുമെല്ലാം പുതുമുഖങ്ങളായിട്ടും, ഒരു അന്യഭാഷയായിട്ടും മോഹന്‍ലാല്‍ ഈ ചിത്രത്തിന് ഡേറ്റ് കൊടുത്തത് കഥയുടെ പ്രത്യേകത കണക്കിലെടുത്താണ്.

1994ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗാണ്ഡീവം എന്ന തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. അന്യഭാഷാ ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തിലെയും കമ്പനി എന്ന ഹിന്ദിച്ചിത്രത്തിലെയും മോഹന്‍ലാലിന്‍റെ പൊലീസ് കഥാപാത്രങ്ങള്‍ പ്രശസ്തങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :