‘മുല്ല’യിലെ നായിക മീരനന്ദന്‍ തമിഴ് ചേക്കേറ്റത്തിന് ശേഷം മടങ്ങി എത്തി. മീരയുടെ രണ്ടാമത്തെ മലയാള ചിത്രം ‘കറന്‍സി’ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു.
പുതുമുഖ സംവിധായകനായ സ്വാതി ഭാസ്‌കര്‍ ആണ് ‘കറന്‍സി’ സംവിധാനം ചെയ്യുന്നത്. മുകേഷും ജയസൂര്യയും ചിത്രത്തിലൂണ്ട്. കോമഡിക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ചിത്രമാണ് ‘കറന്‍സി’.
തയ്യല്‍ക്കാരന്‍ കേശു എന്ന കേശവമേനോനെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ , സിദ്ധിഖ് എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്.
‘മുല്ല’ക്ക് ശേഷം നിരവധി അവസരങ്ങള്‍ മീരയെ തേടി എത്തിയെങ്കിലും മികച്ച വേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു മീര. ‘മുല്ല’ക്ക് ശേഷം മീര നേരെ തമിഴ് സിനിമയിലേക്കാണ് പോയത്.
‘വാത്മീകി’ എന്ന തമിഴ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മീര മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ‘കല്ലൂരി’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അഖില്‍ ആണ് ‘വാത്മീകി’യില്‍ മീരയുടെ നായകന്‍.