ഹിന്ദി ‘പ്രണയം’ വൈകും, ബ്ലെസിയുടെ പുതിയ ചിത്രം ജൂലൈയില്‍

WEBDUNIA|
PRO
“സ്നേഹത്തിനുമുന്നില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. ഞാനും” - ഗ്രേസിനെ ചേര്‍ത്തുപിടിച്ച് മാത്യൂസ് പറയുമ്പോള്‍ മലയാളി പ്രേക്ഷകര്‍ പ്രണയം എന്ന വികാരത്തിന്‍റെ പുതിയൊരു തലം അനുഭവിക്കുകയായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന മനോഹരമായ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള വാര്‍ത്ത മലയാളം വെബ്‌ദുനിയ നേരത്തേ നല്‍കിയിരുന്നതാണ്. എന്നാല്‍ റീമേക്ക് ചിത്രം വൈകുമെന്ന റിപ്പോര്‍ട്ടാണ് പുതിയതായി ലഭിക്കുന്നത്.

പ്രണയത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ മാത്യൂസ് എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. തന്നെ ഗ്രേസ് എന്ന കഥാപാത്രമായി എത്തും. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കുഴപ്പം, ജയപ്രദ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണ ജോലികളില്‍ മുഴുകിയിരിക്കുകയാണ് എന്നതാണ്. അച്യുതമേനോനായി അഭിനയിച്ച അനുപം ഖേറും തെരഞ്ഞെടുപ്പ് ജോലികളിലാണ്. ഈ തിരക്കുകള്‍ അവസാനിച്ച ശേഷമേ ഹിന്ദി ‘പ്രണയം’ ആരംഭിക്കുകയുള്ളൂ.

“മറ്റൊരു ഭാഷയില്‍ സംവിധാനം ചെയ്യണമെന്ന് ആദ്യമായി ഒരു തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ നന്നായി വരണം. അമിതാഭ് ബച്ചനെയാണ് മാത്യൂസായി പരിഗണിക്കുന്നത്. അത് സാധ്യമായാല്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ഞാന്‍ ആയിരിക്കും.” - ബ്ലെസി വ്യക്തമാക്കി.

അതേസമയം, പ്രണയത്തിന്‍റെ റീമേക്കിന് മുമ്പ് മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ ബ്ലെസിക്ക് പദ്ധതിയുണ്ട്. ഇപ്പോള്‍ അതിന്‍റെ രചനാ ജോലികളിലാണ് ബ്ലെസി. ജൂലൈയില്‍ ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :