Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (16:07 IST)
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റേതായി ഈ വിഷുവിന് രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘എന്നും എപ്പോഴും’
ആണ് അതില്‍ ഒരു സിനിമ എന്ന് വായനക്കാര്‍ക്ക് അറിയാമല്ലോ. ആ ചിത്രം മാര്‍ച്ച് 27നാണ് റിലീസാകുന്നത്.
മോഹന്‍ലാലിന് ഇതിനിടയില്‍ വേറെ ഏതാണ് സിനിമ എന്നാലോചിച്ച് തലപുകയ്ക്കാന്‍ വരട്ടെ. ഇതൊരു ഡബ്ബിംഗ് പതിപ്പാണ്. മോഹന്‍ലാലിന്‍റെ കന്നഡച്ചിത്രമായ ‘മൈത്രി’യുടെ മലയാളം പതിപ്പാണ് വിഷുവിന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. പുനീത് രാജ്കുമാറാണ് ഈ സിനിമയിലെ മറ്റൊരു നായകന്‍. ഗിരിരാജ് സംവിധാനം ചെയ്ത സിനിമയില്‍ അര്‍ച്ചന, അതുല്‍ കുല്‍ക്കര്‍ണി, രവി കാലെ എന്നിവരും അഭിനയിക്കുന്നു.
കന്നഡയില്‍ ഏറെ നിരൂപക പ്രശംസ നേടിയ സിനിമയാണ് മൈത്രി. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അഭിനയവും ഏറെ അഭിനന്ദനം നേടിയിരുന്നു.
മഞ്ജു വാര്യരാണ് എന്നും എപ്പോഴും എന്ന സിനിമയിലെ നായിക. രണ്ട് ചിത്രങ്ങളിലൂടെ വിഷുക്കാലം തന്‍റേതാക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്.