Last Modified ബുധന്‍, 10 ജൂണ്‍ 2015 (18:37 IST)
പറന്നുനടന്ന്, വര്‍ഷത്തില്‍ പത്ത് സിനിമകള്‍ ചെയ്യുന്ന നായികയല്ല ഭാവന. ഇപ്പോള്‍ വളരെ സെലക്ടീവാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍, അതും മികച്ച തിരക്കഥയില്‍ സൃഷ്ടിക്കപ്പെടുന്നത് മാത്രം സെലക്ട് ചെയ്താണ്
ഭാവന ഡേറ്റ് നല്‍കുന്നത്. ഈ വര്‍ഷം ഭാവനയുടേതായി പുറത്തുവന്ന മലയാള ചിത്രം ‘ഇവിടെ’ ആണ്. നല്ല കഥാപാത്രമായിരുന്നു ആ സിനിമയില്‍ ഭാവനയ്ക്ക്.
ഇളയദളപതി വിജയ് നായകനാകുന്ന ‘പുലി’ എന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രം അവതരിപ്പിക്കാന്‍ ആ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഭാവനയെ ക്ഷണിച്ചതാണ്. എന്നാല്‍ ഭാവനയ്ക്ക് ആ പ്രൊജക്ടിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. ‘ഇവിടെ’യ്ക്കായി അമേരിക്കയില്‍ ആയിരുന്നപ്പോഴാണ് ഭാവനയ്ക്ക് ‘പുലി’ ടീമിന്‍റെ ക്ഷണം വന്നത്.
മറ്റ് പ്രൊജക്ടുകളും കമ്മിറ്റ്മെന്‍റ്സും കാരണം പുലിക്ക് ഡേറ്റ് നല്‍കാന്‍ ഭാവനയ്ക്ക് കഴിഞ്ഞില്ല. “പുലി എന്ന പ്രൊജക്ട് നഷ്ടമായതിലല്ല, വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിലാണ് എനിക്ക് വിഷമം” - ഭാവന വെളിപ്പെടുത്തുന്നു. നന്ദിത ശ്വേത എന്ന നടി ഭാവന ചെയ്യാനിരുന്ന കഥാപാത്രത്തെ പുലിയില്‍ അവതരിപ്പിക്കുകയാണ്.
തമിഴില്‍ ചിത്തിരം പേശുതെടി, ദീപാവലി, അസല്‍ തുടങ്ങിയ സിനിമകളില്‍ നായികയായിരുന്നു ഭാവന. ഇപ്പോള്‍ ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഭാവന.