വഴി മാറി സോണിയ മെഹ്‌റ

FILEFILE
സോണിയ മെഹ്‌റയെ അറിയില്ലേ? നടന്‍ വിനോദ് മെഹ്‌റയുടെ മകള്‍. പോരാത്തതിന് ബോളിവുഡിലെ ഒരു പുതുമുഖം കൂടിയാണിവര്‍.

ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഇക്കാലത്തെ നടിമാര്‍ ഒരു റീമേക്ക് തെരഞ്ഞെടുക്കാന്‍ താല്‍‌പര്യം കാട്ടില്ല. എന്നാല്‍, നം.203 ന്‍റെ റീമേക്കിലാണിവര്‍ തുടക്കം കുറിക്കുന്നത്.

സൈറബാനു അവതരിപ്പിച്ച വേഷമാണിവര്‍ ചെയ്യുന്നത്. ഇതിനായി മൂന്ന് ഹിന്ദി അധ്യാപകരുടെ സേവനം വേണ്ടി വന്നു എന്ന് സോണിയ പറയുന്നു.

എന്തിനാണ് ഈ കഷ്ടപ്പാടെല്ലാം എന്ന് ചോദിച്ചാല്‍ സോണിയ പറയുന്ന മറുപടി പക്വതയാര്‍ന്നതാണ്-റീമേക്കിന് പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കാണികളെ ഒരുമിച്ച് ലഭിക്കും.

PRATHAPA CHANDRAN|
മാധുരി ദീക്ഷിതിനെയും റാണി മുഖര്‍ജിയെയും മനസ്സാ ആരാധിക്കുന്ന ഈ യുവ നടിക്ക് സൈറയുടെ അഭിനയ മികവ് കാട്ടാന്‍ സാധിക്കുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :