ജൂലൈ 23 സൂര്യയുടെ പിറന്നാള്‍ ദിനമാണ്. എന്നാല്‍, ഈ ദിവസം സൂര്യ ജ്യോതികയ്ക്കൊപ്പമായിരിക്കും എന്ന് കരുതിയാല്‍ തെറ്റി. സൂര്യ ‘വേല്‍’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്.
യഥാര്‍ത്ഥത്തില്‍ സൂര്യ ഈ പിറന്നാള്‍ ദിനം ജ്യോതികയ്ക്ക് ഒപ്പം ചെലവഴിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഗര്‍ഭിണിയായ ജ്യോതികയ്ക്ക് ഈ ദിവസങ്ങളില്‍ ബഡ് റസ്റ്റ് വേണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചത് സൂര്യയ്ക്ക് നിരാശയുളവാക്കി.
WEBDUNIA|
ജ്യോതികയുമൊത്ത് ചുറ്റിക്കറങ്ങാനോ സാധിക്കില്ല. എന്നാല്‍, ദീപാവലി റിലീസായ ‘വേല്‍’ സമയത്തിന് തീര്‍ക്കാനുള്ള ശ്രമത്തിലാണ് സൂര്യ.ഷൂട്ടിംഗ് സമയത്തിന് തീര്‍ന്നാല്‍,ഓഗസ്റ്റില്‍ പ്രസവ സമയത്തെങ്കിലും ജ്യോതികയ്ക്കൊപ്പം ഉണ്ടാകാമെന്നാണ് സൂര്യയുടെ കണക്കു കൂട്ടല്‍