മലയാളത്തിലെ ഏറ്റവും കൂടുതില്‍ പ്രതിഫലം പറ്റുന്ന താരം എന്ന ബഹുമാതി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. മലയാളത്തില്‍ ഇറങ്ങുന്ന ജപ്പാനീസ് ചിത്രമായ ‘നായര്‍സാനില്‍ ’ അഭിനയിക്കുന്നതിന് മുംബൈ നിര്‍മ്മാണകമ്പനി മോഹന്‍ലാലിന് നാല് കോടിരൂപയാണ് നല്‌കുന്നതത്രേ.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന താരമായ ജാക്കിച്ചാനും ‘ നായര്‍സാനില്‍ ’ അഭിനയിക്കുന്നു. പന്ത്രണ്ട് ദിവസത്തേക്ക് മുപ്പത് കോടിയാണത്രേ ജാക്കിച്ചാന്‍ കൈപ്പറ്റുന്നത്. മലയാളതാരം നായകനാകുന്ന ഏറ്റവും വലിയ പണം മുടക്കി ചിത്രമായിരിക്കും ‘നായര്‍സാന്‍ ’ ജപ്പാനിലും മംഗോളിയന്‍ മരുഭൂമിയിലും ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന് അമ്പത് കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബ്രട്ടീഷ് ആധിപത്യത്തിന് എതിരെ ജപ്പാനില്‍ പോരാട്ടം നടത്തിയ അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ എന്ന മനുഷ്യന്‍റെ ജീവിത പോരാട്ടങ്ങളുടെ കഥായണ് ‘നായര്‍സാന്‍ ’ . ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സ്വന്തമാക്കിയ ആല്‍ബര്‍ട്ട് ആണ് ‘നായര്‍സാന്‍ ’സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശിയായ അയ്യപ്പന്‍ നായര്‍ മോഡല്‍സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. അവരില്‍ നിന്ന രക്ഷപ്പെടാന്‍ ശ്രീലങ്ക വഴി ജപ്പാനില്‍ ചേക്കേറിയ അദ്ദേഹം അവിടെയും ബ്രട്ടീഷുകാര്‍ക്ക് എതിരായ സമരം തുടര്‍ന്നു.
ഇന്ത്യയില്‍ അത്രയധികം ആരാധിക്കപ്പെടുന്നില്ലെങ്കിലും ആധുനിക ജപ്പാന്‍റെ ചരിത്രത്തില്‍ നായര്‍സാന് പ്രത്യേക പ്രാധാന്യമുണ്ട്. ജപ്പാന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും പരമോന്നത പുരസ്‌കാരം നല്‌കി അവര്‍ ഈ മലയാളിയെ ആദരിച്ചിട്ടുണ്ട്.
PRO
PRO
സെപ്‌തംബര്‍ ഒന്നിന് മംഗോളിയയില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. എ ആര്‍ റഹ്മാന്‍ ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിന് വേണ്ടി 125 ദിവസമാണ് മോഹന്‍ലാല്‍ നല്‌കിയിരിക്കുന്നത്. കാര്‍ഗിലില്‍ മേജര്‍രവിയുടെ കുരുക്ഷേത്ര പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലാല്‍ നായര്‍സാനിന്‍റെ സെറ്റിലേക്ക് തിരിക്കുക.
അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള മോഹന്‍ലാലിന്‍റെ ഡേറ്റുകളെല്ലാം ഇപ്പോഴേ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് എന്ന് സിനിമമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2013 വരെ മുപ്പത് ചിത്രങ്ങളാണ് ലാലിന് മുന്നിലുള്ളതത്രേ.
കുരുക്ഷേത്രക്ക് ശേഷം സംവിധാനം ചെയ്യാന്‍ മേജര്‍ രവി പദ്ധതി ഇടുന്ന ഖാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ കമലാഹാസനും മോഹന്‍ലാലും ഒന്നിക്കും എന്നും വാര്‍ത്തകള്‍ ഉണ്ട്. കാസനോവ, സാഗര്‍ ഏലിയാസ് ജാക്കി, ചെഗുവേര തുടങ്ങിയ ചിത്രങ്ങളും മോഹന്‍ലാലിന്‍റെ പേരില്‍ സമീപകാലത്ത് പുറത്തിറങ്ങും.
WEBDUNIA|
ലോഹിതദാസ്, പ്രിയദര്‍ശന്‍, ഷാജികൈലാസ്, ഐ വി ശശി, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‌കിയിട്ടുണ്ടത്രേ.