ലാലിന്റെ ഭാര്യാപിതാവ് ആശുപത്രിയില്‍

കെ. ബാലാജി
PROPRO
പ്രമുഖ തമിഴ് സിനിമാ നിര്‍മ്മാതാവും മോഹന്‍‌ലാലിന്റെ ഭാര്യാപിതാവുമായ കെ. ബാലാജിയുടെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മൂത്രാശയ അസുഖത്തിനാല്‍ ഡയാലിസിസ് നടത്തിവരുകയായിരുന്നു ബാലാജി. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ബാലാജിയെ ചെന്നെയിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

എം.ജി.ആര്‍, ശിവാജി, രജനി, അജിത്ത് തുടങ്ങി ഏതാണ്ട് എല്ലാ പ്രമുഖ തമിഴ് താരങ്ങളെയും അഭിനയിപ്പിച്ച് ബാലാജി സിനിമകള്‍ നിര്‍മിച്ചിച്ചിട്ടുണ്ട്. രജനി അഭിനയിച്ച ബില്ലയുടെ റിമേക്കായ അജിത്തിന്റെ നിര്‍മിച്ചതും ബാലാജിയായിരുന്നു. സുജാതാ സിനി ആര്‍ട്ട്‌സ്, സുരേഷ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ക്ക് കീഴിലാണ് ബാലാജി സിനിമകള്‍ നിര്‍മിച്ചിരുന്നത്. മലയളത്തിലും ബാലാജി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

WEBDUNIA|
ബാലാജിയുടെ മകളായ സുചിത്രയാണ് മോഹന്‍‌ലാലിന്റെ ഭാര്യ. മൂത്രാശയ രോഗത്തിന് പുറമെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ബാലാജിയെ അലട്ടുന്നുണ്ട്. അപ്പോളോയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ ബാലാജിയുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :