റീമേക്ക് മാമാങ്കം, പ്രഭുദേവ ഇനി ‘ബാഷ’ ഹിന്ദിയിലാക്കും!

WEBDUNIA|
PRO
PRO
റീമേക്കിന്‍റെ ഉസ്താദാണ് പ്രഭുദേവ. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്തിട്ടുള്ള സിനിമകളില്‍ മിക്കതും റീമേക്കുകളായിരുന്നു. പോക്കിരി, വാണ്ടഡ് തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകള്‍ പ്രഭുദേവയ്ക്ക് സംവിധായകരിലെ സൂപ്പര്‍താരപദവി നേടിക്കൊടുത്തു.

സിരുത്തൈ എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ‘റൌഡി റാത്തോഡ്’ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രഭുദേവ. അക്ഷയ് കുമാറാണ് നായകന്‍. ഇതിന് ശേഷം അജയ് ദേവ്ഗണിനെ നായകനാക്കി ഒരു സിനിമ ഒരുക്കുകയാണ് പ്രഭുദേവയുടെ ലക്‍ഷ്യം. ആ സിനിമ ഏതിന്‍റെ റീമേക്കാണെന്നോ? - രജനീകാന്തിന്‍റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ബാഷ’.

രജനീകാന്ത് ഓട്ടോ ഡ്രൈവറാ‍യും അധോലോക നായകനായും മിന്നിത്തിളങ്ങിയ സിനിമ ചെറിയ മാറ്റങ്ങള്‍ വരുത്തി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനാണ് നീക്കം. എന്നാല്‍ ഇത് റീമേക്കല്ലെന്നും ‘പ്രചോദനം ഉള്‍ക്കൊള്ളുക’ മാത്രമാണ് ചെയ്യുന്നതെന്നും പ്രഭുദേവയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

സിങ്കത്തിന് വേണ്ടി സിക്സ് പാ‍ക് ശരീരം രൂപപ്പെടുത്തിയ അജയ് ദേവ്ഗണ്‍ ബാഷയ്ക്ക് വേണ്ടി തന്‍റെ ശരീരസൌന്ദര്യം കൂട്ടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :