ഐ‌പി‌എല്‍: ഉദ്ഘാടനം ഇന്ന്, രാജാക്കന്‍‌മാര്‍ ബുധനാഴ്ച ഏറ്റുമുട്ടും

ചെന്നൈ| WEBDUNIA|
PRO
ഐ പി എല്‍ ട്വന്‍റി20 ക്രിക്കറ്റ് അഞ്ചാം സീസണിന് ചൊവ്വാഴ്ച തുടക്കമാകും. ചെന്നൈയില്‍ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. അമിതാഭ് ബച്ചന്‍, കാത്തി പെറി, സല്‍മാന്‍ഖാന്‍, കരീന കപൂര്‍, പ്രഭുദേവ, പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഐ പി എല്‍ മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. നിലവിലെ ചാം‌പ്യന്‍‌മാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

മുംബൈ ഇന്ത്യന്‍സില്‍ നായകന്‍ തന്നെ മാറിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് പകരം ഹര്‍ഭജന്‍ സിംഗായിരിക്കും ഐ പി എല്‍ പടയോട്ടത്തില്‍ മുംബൈ ടീമിനെ നയിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :