യഥാര്‍ത്ഥത്തില്‍ ആരാണ് ജയസൂര്യ?

പ്രേതത്തില്‍ ജയസൂര്യ ആരാണ്?

Jayasoorya, Pretham, Renjith Shankar, Pulimurugan, Mohanlal, ജയസൂര്യ, പ്രേതം, രഞ്ജിത് ശങ്കര്‍, മമ്മൂട്ടി, പുലിമുരുകന്‍, മോഹന്‍ലാല്‍
Last Modified ചൊവ്വ, 28 ജൂണ്‍ 2016 (19:31 IST)
യഥാര്‍ത്ഥത്തില്‍ ആരാണ് ജയസൂര്യ? അങ്ങനെ ചോദിച്ചാല്‍ മലയാളികള്‍ക്ക് ഇപ്പോള്‍ ഇഷ്ടപ്പെടില്ല എന്നുറപ്പാണ്. ജയസൂര്യയെ അറിയാത്ത ആള്‍ക്കാരുണ്ടോ ഭൂമി മലയാളത്തില്‍ !

എന്നാല്‍ ‘പ്രേതം’ എന്ന സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് അങ്ങനെയൊരു ചോദ്യം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ആരാണ് ജയസൂര്യ?

ചിലര്‍ പറയുന്നു ‘പ്രേതം’ തന്നെ ജയസൂര്യയാണെന്ന്. ചിലര്‍ പറയുന്നു പ്രേതത്തെ പിടിക്കാന്‍ വന്ന ഡോക്ടറാണെന്ന് (മ്മളെ സണ്ണി ഡോക്ടറെപ്പോലെ).

എന്തായാലും കഥാപാത്രത്തിന്‍റെ പേര് കിടിലനാണ് - ജോണ്‍ ഡോണ്‍ ബോസ്കോ. ലുക്കും അടിപൊളി. മൊട്ടയടിച്ച് താടിയും വച്ച്.

പ്രേതം സിനിമയിലെ നായകന്‍ ജയസൂര്യയാണെന്ന് ചിലര്‍ പറയുന്നു. വില്ലനാണെന്നാണ് വേറൊരു പറച്ചില്‍.

എന്തായാലും ജോണ്‍ ഡോണ്‍ ബോസ്കോ ഇതെല്ലാമാണെന്നാണ് ജയസൂര്യയുടെ അഭിപ്രായം. എന്നാല്‍ എന്താണ് ജോലി എന്നുചോദിച്ചാല്‍ പറയാം - മെന്‍റലിസ്റ്റാണ് എന്ന്!

മെന്‍റലിസ്റ്റോ? അതെന്താണെന്നൊക്കെ ആലോചിച്ച് കാടുകയറാന്‍ ഒരുപാടുണ്ട്. മൈന്‍ഡ് റീഡിംഗ് ഒക്കെ നടത്തുന്നയാളാണെന്ന്, അതായത്, മറ്റുള്ളവരുടെ മനസ് വായിക്കാന്‍ കഴിവുള്ളയാളാണെന്ന്.

കൊള്ളാം അല്ലേ? ഇത് പൊളിക്കും. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘പ്രേതം’ റിലീസാകുന്നത് ഓഗസ്റ്റ് 12നാണ്. അപ്പോള്‍ ആദ്യം ദിനം തന്നെ ഓകെ അല്ലേ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :