ആരാധകരുടെ വാക്കുകൾ കേട്ടോ? പുത്തൻപണം ഏപ്രിൽ 13ന് അല്ല!

ഡേവിഡ് നൈനാനോട് മുട്ടാൻ ഷേണായി എത്തുന്നത് ഏപ്രിൽ 13ന് അല്ല!

aparna shaji| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (09:37 IST)
മെഗാസ്റ്റാറിന്റെ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്കാവും പുത്തൻപണവും എത്തുക എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ട്രെയിലറുകളും ടീസറുകളും ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ഏപ്രിൽ 13നായിരുന്നു ചിത്രത്തെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഏപ്രിൽ 13ന് അല്ല ചിത്രമെത്തുക.

മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും ഹിറ്റാകാൻ കുതിപ്പു തുടരുന്ന ഗ്രേറ്റ് ഫാദറിന്റെ കിടിലൻ റിപ്പോർട്ടുകൾ അനുസരിച്ച് പുത്തൻപണം ഇപ്പോൾ വേണ്ടെന്നും ഗ്രേറ്റ് ഫാദർ ഞങ്ങൾ ആഘോഷിക്കട്ടെ എന്നും ആരാധകർ സോഷ്യൽ മീഡിയകളിലൂടെ വ്യക്തമാക്കിയിരുന്നു. പുത്തൻപണ‌ത്തിന്റെ റിലീസ് മാറ്റിവെക്കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം.

പുതിയ റിപ്പോർട്ടനുസരിച്ച് നേരത്തേ അറിയിച്ചതിനും ഒരു ദിനം മുന്‍പേ ചിത്രം തിയേറ്ററുകളിലേക്കെത്തും. ആരാധകര്‍ക്കുള്ള വിഷുക്കൈനീട്ടവുമായി താരചിത്രങ്ങളെല്ലാം റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 12 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കളിലൊരാളായ എബ്രഹാം മാത്യു അറിയിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :