മമ്മൂട്ടി എന്നെ ഇപ്പോള്‍ അറിയുമെന്ന് തോന്നുന്നില്ല: ശ്രീലക്ഷ്മി

മമ്മൂട്ടി, ശ്രീലക്ഷ്മി, ഒരു വടക്കന്‍ സെല്‍‌ഫി, എന്നും എപ്പോഴും, മഞ്ജു വാര്യര്‍
Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (16:49 IST)
മലയാളത്തിന് ഒരു ലോഹിതദാസേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ലോഹിതദാസ് സിനിമകള്‍ മലയാളികള്‍ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയാണ്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രമായിരുന്നു ഭൂതക്കണ്ണാടി. ആ സിനിമയില്‍ പുള്ളുവത്തി സരോജനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് ശ്രീലക്ഷ്മി.

വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലക്ഷ്മി മലയാള സിനിമയിലേക്ക് മടങ്ങിവന്ന ചിത്രമാണ് ‘ഒരു വടക്കന്‍ സെല്‍‌ഫി’. നിവിന്‍ പോളിയുടെ അമ്മയായാണ് ശ്രീലക്ഷ്മി ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമ കണ്ടവരെല്ലാം ശ്രീലക്ഷ്മിയുടെ ‘പാവം അമ്മ’ കഥാപാത്രം ഒന്നാന്തരമായിരിക്കുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്.

പ്രേക്ഷകര്‍ അഭിനന്ദനം അറിയിക്കുമ്പോഴും സിനിമാരംഗത്തുനിന്ന് ആരും വിളിക്കുകയോ അഭിനന്ദനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. ഭൂതക്കണ്ണാടിയില്‍ ശ്രീലക്ഷ്മിയുടെ നായകനായിരുന്ന മമ്മൂട്ടി വിളിക്കുകയോ അഭിനന്ദനമറിയിക്കുകയോ ചെയ്തോ എന്ന ചോദ്യം കൌതുകമുണര്‍ത്തുന്നതാണ്. എന്നാല്‍ അതിന് ശ്രീലക്ഷ്മിയുടെ മറുപടി കേട്ടുനോക്കൂ:

“ഏയ്, എന്നെ ആരും വിളിച്ചില്ല. അദ്ദേഹമൊന്നും എന്നെ ഇപ്പോള്‍ അറിയുമെന്നുതന്നെ തോന്നുന്നില്ല” - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :