1989ല്‍ ന്യൂസ് എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപി - ഷാജി കൈലാസ് കൂട്ടുകെട്ട് രൂപംകൊണ്ടു. ഈ ടീമിന്‍റേതായി വന്ന തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍ എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ സുരേഷ്ഗോപിയെ സൂപ്പര്‍സ്റ്റാറായി ഉയര്‍ത്തി. ആക്ഷന്‍ രംഗങ്ങളിലെ മികവും ഡയലോഗ് പ്രസന്‍റേഷനിലെ കൃത്യതയും കൊണ്ട് പൊലീസ് കഥാപാത്രങ്ങളില്‍ തന്നെ മറികടക്കാന്‍ മറ്റൊരാളില്ല എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു സുരേഷ് ഗോപി.
രണ്‍ജി പണിക്കരുടെ തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍കൊടുത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായി സുരേഷ്ഗോപി മാറുകയായിരുന്നു. ലേലം, പത്രം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ 2001ന് ശേഷം പൊലീസ് കഥാപാത്രങ്ങളുടെ ആവര്‍ത്തനം സുരേഷ്ഗോപിയുടെ കരിയറിനെ തന്നെ അപകടത്തിലാക്കി. നാലു വര്‍ഷത്തോളം ഈ സൂപ്പര്‍താരത്തിന് സിനിമാലോകത്തു നിന്ന് ഏതാണ്ട് പൂര്‍ണമായും മാറിനില്‍ക്കേണ്ടിഒ വന്നു. പിന്നീട് 2005ല്‍ ഭരത്‌ചന്ദ്രന്‍ ഐ പി എസ് എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി.
1997ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമയിലെ ഗംഭീരപ്രകടനം സുരേഷ്ഗോപിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ പുരസ്കാരവും നേടിക്കൊടുത്തു.
തൃശൂര്‍|
WEBDUNIA|
ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, വര്‍ണം, വചനം, ദൌത്യം, അക്ഷരത്തെറ്റ്, തൂവല്‍സ്പര്‍ശം, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, കൌതുകവാര്‍ത്തകള്‍, ഇന്‍ ഹരിഹര്‍ നഗര്‍, ആനവാല്‍ മോതിരം, മിഥ്യ, പാരലല്‍ കോളജ്, എന്‍റെ സൂര്യപുത്രിക്ക്, നാടോടി, ഡാഡി, പപ്പയുടെ സ്വന്തം അപ്പൂസ്, സമൂഹം, പൊന്നുച്ചാമി, പൈതൃകം, മണിച്ചിത്രത്താഴ്, മാഫിയ, ഇഞ്ചക്കാടന്‍ മത്തായി ആന്‍റ് സണ്‍സ്, ആചാര്യന്‍, ചുക്കാന്‍, സിന്ദൂരരേഖ, സാക്‍ഷ്യം, സാദരം, കുലം, ജനാധിപത്യം, ഗുരു, അനുഭൂതി, പ്രണയവര്‍ണങ്ങള്‍, കല്ലുകൊണ്ടൊരു പെണ്ണ്, ക്രൈം ഫയല്‍, തെങ്കാശിപ്പട്ടണം, രണ്ടാം ഭാവം, സുന്ദരപുരുഷന്‍, നരിമാന്‍, സസ്‌നേഹം സുമിത്ര, മകള്‍ക്ക്, ലങ്ക, ചിന്താമണി കൊലക്കേസ്, ഡിറ്റക്ടീവ്, ബ്ലാക്ക് ക്യാറ്റ്, ലാപ്‌ടോപ്പ്, നാദിയ കൊല്ലപ്പെട്ട രാത്രി, നോട്ടുബുക്ക്, ട്വന്‍റി20 തുടങ്ങിയവയാണ് സുരേഷ്‌ഗോപിയുടെ മികച്ച അഭിനയപ്രകടനത്താല്‍ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.