അടുത്തിടെ മലയാള സിനിമയില്‍ അത്ര സജീവമല്ലാത്ത താരമാണ് വിനീത് കുമാര്‍. എന്നാല്‍ ഒരു വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ താരം. പ്രിയനന്ദനന്റെ മരിച്ചവന്റെ കടല്‍ എന്ന ഹ്രസ്വചിത്രത്തിലാണ് വിനീത് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുപത് വയസ്സുള്ള കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അശോകന്‍ ചെരുവിലിന്റെ മരിച്ചവരുടെ കടല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് പ്രിയനന്ദന്‍ ചിത്രം ഒരുക്കുന്നത്. നാല്‍പ്പതുകളില്‍ ഗാന്ധിയന്‍ തത്വങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്ന ഒരു കഥാപാത്രത്തെയാണ് വിനീത് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ യുവത്വ കാലവും വാര്‍ദ്ധക്യ കാലവും വിനീത് കുമാര്‍ അവതരിപ്പിക്കുന്നു.
ശ്രീജിത്ത് ഗുരുവായൂരാണ് വിനീതിനെ 70 വയസ്സു തോന്നിക്കുന്ന കഥാപാത്രമായി മാറ്റിയിരിക്കുന്നത്. ഈ മേക്കപ്പില്‍ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ ആരും തിരിച്ചറിഞ്ഞതുപോലുമില്ലെന്ന് വിനീത് പറയുന്നു. രമ്യാ നമ്പീശനാണ് നായിക.
മേജര്‍ രവി അഞ്ച് സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കുന്ന പരീക്ഷണചിത്രത്തിലെ ഒന്നാണ് പ്രിയനന്ദനന്റെ മരിച്ചവന്റെ കടല്‍.