പ്രണയത്തിന്‍റെ ‘നിദ്ര’ 24ന് എത്തുന്നു

WEBDUNIA|
PRO
ഇനി ഭരതസ്പര്‍ശമുള്ള നാളുകള്‍. മലയാളം എന്നും ആവേശത്തോടെ സ്മരിക്കുന്ന ഭരതന്‍ എന്ന സംവിധായകന്‍റെ ‘നിദ്ര’ വീണ്ടും മലയാള സിനിമാലോകത്തെ ത്രസിപ്പിക്കാനെത്തുന്നു. സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ റീമേക്ക് 24ന് തിയേറ്ററുകളിലേക്ക്. സിദ്ദാര്‍ത്ഥ് തന്നെ നായകനാകുന്ന നിദ്രയില്‍ റിമാ കല്ലിങ്കലാണ് നായിക.

1984ല്‍ പുറത്തുവന്ന നിദ്രയെ കാലികമായ മാറ്റങ്ങളോടെയാണ് സിദ്ദാര്‍ത്ഥ് പുനരാവിഷ്കരിച്ചിരിക്കുന്നത്. ഒറിജിനല്‍ നിദ്രയില്‍ വിജയ്‌മേനോനും ശാന്തികൃഷ്ണയുമായിരുന്നു ജോഡി. പുതിയ നിദ്രയില്‍ വിജയ്മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. ജിഷ്ണുവും മുഖ്യവേഷത്തില്‍ എത്തുന്നു.

“ഈ സിനിമയുടെ കഥ ഇപ്പോഴും പ്രസക്തമാണ്. അതുകൊണ്ടുതന്നെയാണ് ഇത് റീമേക്ക് ചെയ്യുന്നതും. ആത്യന്തികമായി ഒരു പ്രണയകഥയാണ്” - സിദ്ദാര്‍ത്ഥ് പറയുന്നു.

ചാപ്പാ കുരിശിന്‍റെ സംവിധായകനായ സമീര്‍ താഹിറാണ് നിദ്രയുടെ ഛായാഗ്രാഹകന്‍. ജാസി ഗിഫ്റ്റ് സംഗീതം നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :