പാവാട പാറിപ്പറക്കുന്നു, 10 കോടിയും കടന്ന് പൃഥ്വിയുടെ പുതിയ മെഗാഹിറ്റ്!

Pavada, Prithviraj, Anoop Menon, G Marthandan, Siddiq, Saritha, പാവാട, പൃഥ്വിരാജ്, അനൂപ് മേനോന്‍, ജി മാര്‍ത്താണ്ഡന്‍, സിദ്ദിക്ക്, സരിത
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (21:47 IST)
പൃഥ്വിരാജ് വിജയകഥ തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാവിജയങ്ങള്‍ ഈ വര്‍ഷവും ആവര്‍ത്തിക്കുന്നു. ‘പാവാട’ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്‍റെ കളക്ഷന്‍ 10 കോടി പിന്നിട്ടു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഒരു മെഗാഹിറ്റ് തന്‍റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തിരിക്കുകയാണ് പൃഥ്വി.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘പാവാട’ ജനുവരി 15നാണ് റിലീസ് ചെയ്തത്. 15 ദിവസം പിന്നിടുമ്പോള്‍ കേരളത്തിലെ കളക്ഷന്‍ 10 കോടിക്ക് മുകളിലേക്ക് പായുമ്പോള്‍ അടുത്തതായി 50 കോടി ക്ലബിലേക്കാണ് ചിത്രം മുന്നേറുന്നതെന്ന് നിസംശയം പറയാം.

ബിപിന്‍ ചന്ദ്രന്‍റെ തിരക്കഥയും പൃഥ്വിരാജിന്‍റെ ഗംഭീര പ്രകടനവുമാണ് പാവാടയുടെ മഹാവിജയത്തിന്‍റെ പ്രധാന കാരണം. അനൂപ് മേനോന്‍, ആശാ ശരത്, സിദ്ദിക്ക് തുടങ്ങിയവരുടെയും തകര്‍പ്പന്‍ പ്രകടനം പാവാടയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :