നിവിന്‍ പോളി ഹിന്ദിയിലേക്ക്!

നിവിന്‍ പോളി ഹിന്ദിയില്‍, വരുന്നത് അധോലോകത്തിന്‍റെ പ്രതികാരകഥ?

Anurag Kashyap, Nivin Pauly, Rajeev Ravi, Geethu, Dulquer, Prithviraj, അനുരാഗ് കശ്യപ്, നിവിന്‍ പോളി, രാജീവ് രവി, ഗീതു, ദുല്‍ക്കര്‍, പൃഥ്വിരാജ്
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (21:38 IST)
മലയാളത്തിന്‍റെ സൂപ്പര്‍താരം നിവിന്‍ പോളി ഹിന്ദിയിലേക്ക്. നിവിന്‍ പോളിയുടെ ഹിന്ദിച്ചിത്രം ഉടനുണ്ടാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ കടുംനിറങ്ങള്‍ വെള്ളിത്തിരയിലവതരിപ്പിച്ച് പുതിയ തലമുറയുടെ ആവേശമായി മാറിയ അനുരാഗ് കശ്യപായിരിക്കും നിവിന്‍ പോളിയുടെ ആ‍ദ്യചിത്രം സംവിധാനം ചെയ്യുക എന്നും സൂചനയുണ്ട്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നതിന് മുമ്പുതന്നെ നിവിനും അനുരാഗും ഒന്നിക്കുന്നുണ്ട്. ഗീതു മോഹന്‍‌ദാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നിവിന്‍ ആണ് നായകന്‍. ആ ചിത്രത്തില്‍ വില്ലനായി അനുരാഗ് എത്തുമെന്നാണ് അറിയുന്നത്.

ദക്ഷിണേന്ത്യയിലെ അധോലോകത്തിന്‍റെ കഥ പറയുന്ന സിനിമയാ‍യിരിക്കും നിവിന്‍ പോളിക്ക് വേണ്ടി അനുരാഗ് കശ്യപ് ഒരുക്കുക എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :