Last Updated:
ബുധന്‍, 23 ജൂലൈ 2014 (18:06 IST)
സൂര്യയുടെ അഞ്ചാന്‍ എന്ന സിനിമ ഓഗസ്റ്റ് 15ന് റിലീസാകുകയാണ്. ഈ സിനിമ യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ സംവിധായകന്‍ ലിങ്കുസാമിയുടെ വലിയ കഠിനാദ്ധ്വാനത്തിന്‍റെ കഥയുണ്ട്. സൂര്യയുടെ മുമ്പില്‍ പൂര്‍ത്തിയായ നാലു തിരക്കഥകളാണ് ലിങ്കുസാമി വായിച്ചത്. ഇതില്‍ രണ്ടെണ്ണം സൂര്യയ്ക്ക് ഇഷ്ടപ്പെട്ടു. അതില്‍ ഏറ്റവും ഇഷ്ടമായ തിരക്കഥയാണ് അഞ്ചാന്‍.
അഞ്ചാനൊപ്പം ഇഷ്ടമായ മറ്റേ തിരക്കഥയുടെ പേര് 'ഇനി ഏഴ് നാള്‍' എന്നായിരുന്നു. ആ തിരക്കഥയും വെറുതെ കളയാന്‍ സൂര്യയ്ക്ക് മനസുവന്നില്ല. അത് അനുജനായ കാര്‍ത്തിക്ക് കൈമാറുകയാണ്
സൂര്യ ചെയ്തത്.
അതേ, അഞ്ചാന് ശേഷം ലിങ്കുസാമി സംവിധാനം ചെയ്യുന്ന 'ഇനി ഏഴ് നാള്‍' എന്ന സിനിമയില്‍ കാര്‍ത്തിയാണ് നായകന്‍. അഞ്ചാനിലെ നായികയായ
സാമന്ത തന്നെ ഈ ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാവും.
യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം. തിരുപ്പതി ബ്രദേഴ്സ് ചിത്രം നിര്‍മ്മിക്കും. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുകയാണ്.
2010ല്‍ കാര്‍ത്തിയെ നായകനാക്കി ലിങ്കുസാമി സംവിധാനം ചെയ്ത 'പയ്യാ' മെഗാഹിറ്റായി മാറിയിരുന്നു.