ജീത്തു സിനിമകളില്‍ കമലഹാസന്‍, ദിലീപ്, പൃഥ്വിരാജ്, കാവ്യ!

WEBDUNIA|
PRO
ദൃശ്യം ദൃശ്യവിസ്മയമാക്കിയ സംവിധായകന്‍ ജീത്തു ജോസഫിന് പ്രൊജക്ടുകളുടെ പെരുമഴ. നാല് സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങളാണ്‍` ജീത്തു ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഇതില്‍ ആദ്യത്തേത് ദൃശ്യത്തിന്‍റെ തമിഴ് റീമേക്കാണ്. കമല്‍ഹാസന്‍ ആണ് ആ സിനിമയിലെ നായകന്‍.

അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് മലയാള ചിത്രങ്ങള്‍ ഒരുക്കാനാണ് ജീത്തുവിന്‍റെ പരിപാടി. മൈ ബോസിന് ശേഷം ദിലീപിനെ നായകനാക്കിയുള്ള ഒരു ചിത്രമാണ് അതില്‍ പ്രധാനം. അതൊരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെമ്മറീസിന് ശേഷം പൃഥ്വിരാജുമായി ജീത്തു ജോസഫ് വീണ്ടും ചേരുന്നു. അതൊരു പ്രതികാര കഥയാണ് പറയുന്നത്.

കാവ്യാമാധവനെ നായികയാക്കി ഒരു ഫീമെയില്‍ ഓറിയന്‍റഡ് സബ്ജക്ടും ജീത്തു സംവിധാനം ചെയ്യുന്നുണ്ട്. ഇത് കൊമേഴ്സ്യല്‍ ചേരുവകളൊന്നുമില്ലാത്ത ഒരു സിനിമയായിരിക്കും.

അതേസമയം, നൂറാം ദിനത്തിലേക്ക് കടക്കുന്ന ദൃശ്യം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എല്ലാ കേന്ദ്രങ്ങളിലും ഹൌസ് ഫുള്‍ പ്രദര്‍ശനം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :