ചാക്കോച്ചനോട് പുരുഷന്മാര്‍ക്ക് കലിപ്പോ !

പുരുഷന്മാര്‍ക്ക് കലിപ്പ് എന്തിന് ? ചാക്കോച്ചന്‍ മനസ് തുറന്നു, വീഡിയോ കാണാം

AISWARYA| Last Updated: ബുധന്‍, 17 മെയ് 2017 (10:45 IST)
മലയാള സിനിമയുടെ ചുള്ളന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ മനസ് തുറക്കുന്നു. നായകന്‍ എന്ന ഇമേജില്‍ നിന്നും മാറി ഇപ്പോള്‍ വില്ലനായാണ് ഈ ചോക്ലേറ്റ് ബോയി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. താരത്തിന്റെ അടുത്തക്കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.

ചാക്കോച്ചന്റെ പുത്തന്‍ പടം “രാമന്റെ ഏദന്‍തോട്ടം“ തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. സിനിമയില്‍ രാമനെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാല്‍ പുരുഷന്മാര്‍ക്ക് ഇത് ഒട്ടും രസിച്ചിട്ടില്ല, അവര്‍ക്ക് എന്നോട് കലിപ്പാണെന്നും ചാക്കോച്ചന്‍ പറഞ്ഞു.

എന്നാല്‍ ഇതിന് മുന്‍പ് ഇറങ്ങിയ ഹൌ ഓള്‍ഡ് ആര്‍ യൂ
എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളായതു കൊണ്ട് തന്നെ വീട്ടമ്മമ്മാര്‍ക്ക് എന്നോട് വലിയ ദേഷ്യമായിരുന്നു. ഈ ചിത്രങ്ങളോട് സ്നേഹവും ദേഷ്യവും തോന്നിയിട്ടുണ്ടെങ്കിലും വന്‍ ഹിറ്റായിരുന്നു. അതിന് അണിയറ പ്രവര്‍ത്തകരോടും സംവിധായകരോടും കടപ്പെട്ടിരിക്കുന്നതായും ചാക്കോ വീഡിയോയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :