ദീപാവലിയില്‍ ആവേശത്തിന് തിരികൊളുത്തി വേലായുധവും ഏഴാം അറിവും രാ-വണും പ്രദര്‍ശനത്തിനെത്തി. സംസ്ഥാനത്തെ തീയേറ്ററുകളില്‍ വന്‍ വരവേല്‍പ്പാണ് ഈ അന്യഭാഷാ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ചെണ്ടവാദ്യങ്ങളുടേയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ പ്രിയ താരങ്ങളുടെ ചിത്രം വരവേറ്റത്. പലതീയേറ്ററുകളിലും അതിരാവിലെ പ്രദര്‍ശനം തുടങ്ങി.
വിജയ് ചിത്രമായ വേലായുധം കേരളത്തില്‍ 120 തീയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ജെനിലിയ ഡിസൂസ, ഹന്‍സിക, ശരണ്യ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 45 കോടിയോളം ചെലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ലോകത്താകമാനം 820 പ്രിന്റുകളാണെന്നാണ് റിപ്പോര്‍ട്ട്.
സൂര്യ ഡബില്‍ റോളില്‍ എത്തുന്ന ഏഴാം അറിവ് കേരളത്തില്‍ 100 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരു സര്‍ക്കസ് കലാകരനും ബുദ്ധ സന്യാസിയുമായാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. 84 കോടിയോളം ചെലവഴിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന ഷൂരൂഖ് ചിത്രം രാ- വണ്‍ ലോകത്താകമാനം 5000 സെന്ററുകളില്‍ ടു ഡിയിലും 550 കേന്ദ്രങ്ങളില്‍ ത്രി ഡിയിലുമാണ് എത്തുന്നത്. ഷാരൂഖ് അമാനുഷക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷനാണ്. കരീനാ കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ രജനീകാന്ത്, സഞ്ജയ്ദത്ത്, പ്രിയങ്ക ചോപ്ര എന്നിവര്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.