Last Updated:
ശനി, 25 ഒക്‌ടോബര്‍ 2014 (15:19 IST)
എ ആര്‍ മുരുഗദോസ് - വിജയ് ടീമിന്‍റെ 'കത്തി' ബോക്സോഫീസില്‍ വിസ്മയം സൃഷ്ടിക്കുകയാണ്. തമിഴ് സിനിമയില്‍ പുതിയ ചരിത്രം തീര്‍ത്തുകൊണ്ടാണ് കത്തിയുടെ മുന്നേറ്റം. നാലുനാള്‍ കൊണ്ട് 50 കോടിയോളം രൂപ കത്തി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ദിനം 23.80 കോടി രൂപയാണ് കത്തിയുടെ ആഗോള കളക്ഷന്‍ എന്ന് എ ആര്‍ മുരുഗദോസ് അറിയിച്ചു. മൂന്നുനാള്‍ പിന്നിട്ടപ്പോള്‍ 35 കോടിയിലേറെയായി കളക്ഷന്‍. നാലാം നാളായ ശനിയാഴ്ച തന്നെ കത്തി 50 കോടി കളക്ഷന്‍ എന്ന അത്ഭുതപ്പെടുത്തുന്ന സംഖ്യ പിന്നിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസ് ആന്‍റ് ക്ലാസ് എന്നാണ് ഈ സിനിമയെപ്പറ്റി പരക്കെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. മികച്ച മൌത്ത് പബ്ലിസിറ്റിയും സോഷ്യല്‍ മീഡിയയിലാകെ വന്നിട്ടുള്ള പോസിറ്റീവ് റിവ്യൂകളും കത്തിയുടെ മഹാവിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. 10 ദിവസത്തിനുള്ളില്‍ കത്തി 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് ഏതാണ്ടുറപ്പായി. മുരുഗദോസ് - വിജയ് ടീമിന്‍റെ കഴിഞ്ഞ ചിത്രമായ 'തുപ്പാക്കി'യും 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.
വിജയുടെ ഇരട്ട കഥാപാത്രങ്ങളും കഥ നല്‍കുന്ന നല്ല സന്ദേശവും ത്രില്ലിംഗ് മുഹൂര്‍ത്തങ്ങളും മികച്ച വില്ലനും ഒന്നാന്തരം പാട്ടുകളുമാണ് കത്തിയുടെ പ്രധാന ആകര്‍ഷണം. എ ആര്‍ മുരുഗദോസിന്‍റെ തിരക്കഥ തന്നെയാണ് ചിത്രത്തിലെ താരം.
കത്തിയ്ക്കൊപ്പം വന്ന പൂജൈ എന്ന വിശാല്‍ ചിത്രം ആദ്യ ദിനത്തിലെ മിന്നുന്ന പ്രകടനത്തിന് ശേഷം കത്തിയുടെ തിളക്കത്തില്‍ ഒളിമങ്ങുന്ന കാഴ്ചയാണ് തമിഴ് നാട് ബോക്സോഫീസില്‍ കാണാനാകുന്നത്.