ഇലക്ഷനായാല്‍ മറ്റൊന്നും വേണ്ട, ഫഹദ് സിനിമ മാറ്റി!

WEBDUNIA|
PRO
തെരഞ്ഞെടുപ്പ് കാലമായാല്‍ പിന്നെ മലയാളത്തില്‍ സിനിമയ്ക്കും നാടകത്തിനുമൊന്നും മാര്‍ക്കറ്റില്ല. എല്ലാവരും തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പിന്നാലെ പായാന്‍ തുടങ്ങും. അത് മനസിലാക്കി ബുദ്ധിയുള്ള സിനിമാക്കാര്‍ അക്കാലത്ത് പടം റിലീസ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കും.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘വണ്‍ ബൈ ടു’ എന്ന സൈക്കളോജിക്കല്‍ ത്രില്ലര്‍ ഈ മാസം 21ന് റിലീസ് ചെയ്യാനിരുന്നതാണ്. പിന്നീട് റിലീസ് 28ലേക്ക് മാറ്റി. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടിന്‍റെ വ്യാപ്തി മനസിലാക്കി അണിയറപ്രവര്‍ത്തകര്‍ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10നാണ്. അതുകഴിഞ്ഞ് വിഷു റിലീസായി വണ്‍ ബൈ ടു പ്രദര്‍ശനത്തിനെത്തിക്കാനാണ് പുതിയ തീരുമാനം. ഫഹദ് ഫാസില്‍ പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സിനിമയില്‍ മുരളി ഗോപി, ഹണി റോസ്, അഭിനയ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ലിപ്‌ലോക്ക് ചുംബനരംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.

ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയിലാണ് ഫഹദ് ഫാസില്‍ ആദ്യമായി പൊലീസ് റോള്‍ ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. ഫഹദ് ഫാസിലിന്‍റെ തന്നെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയും വിഷു റിലീസാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :