ഇതുപോലൊരു റിലീസ് സ്വപ്നത്തില്‍ മാത്രം; പുലിമുരുകന്‍ കേരളത്തില്‍ 250 തിയേറ്ററുകളില്‍!

പുലിമുരുകന്‍ റിലീസ് ജൂലൈ 7ന്!

Last Modified വെള്ളി, 8 ഏപ്രില്‍ 2016 (19:19 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍. ജൂലൈ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ 250ഓളം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇത്രയും വലിയൊരു റിലീസ് മലയാളത്തില്‍ ആദ്യമാണ്.

ലോകമെമ്പാടുമായി ആയിരക്കണക്കിന് സ്ക്രീനുകളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്യുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നു.

ഇനി അഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ചിത്രത്തിന് ബാക്കിയുള്ളത്. അത് ബാങ്കോക്കില്‍ ഒരു പുലിയുമൊത്തുള്ള സംഘട്ടന രംഗമാണ്. തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്‍റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായാലുടന്‍ മോഹന്‍ലാല്‍ ബാങ്കോക്കിലെത്തി പുലിമുരുകന്‍ പൂര്‍ത്തിയാക്കും.

ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന പുലിമുരുകന്‍റെ ഛായാഗ്രഹണം ഷാജിയാണ്. ഗോപി സുന്ദറാണ് സംഗീതം. ജഗപതി ബാബു, കമാലിനി മുഖര്‍ജി, സുരാജ് വെഞ്ഞാറമ്മൂട്, നമിത തുടങ്ങിയവരും പുലിമുരുകനിലെ താരങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :