ഇടുക്കി ഗോള്‍ഡില്‍ പ്രതാപ് പോത്തനും, മേയ് 5ന് തുടങ്ങുന്നു‍!

WEBDUNIA|
PRO
ആഷിക് അബു ‘ഗ്യാംഗ്സ്റ്റര്‍’ തുടങ്ങാനിരുന്നതാണ്. മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കാനായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതുമാണ്. മമ്മൂട്ടിയും മീരാ ജാസ്മിനും ഫഹദ് ഫാസിലും ടാ തടിയാ ഫെയിം ശേഖര്‍ മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ധാരണയുമായി. എന്നാല്‍ മമ്മൂട്ടിക്ക് ഡേറ്റില്ലാത്തത് മൂലം കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

ആഷിക് അബുവിന് നല്‍കാന്‍ ഒക്ടോബറില്‍ മാത്രമേ മമ്മൂട്ടിക്ക് ഡേറ്റുള്ളൂ. ഒരുപാട് കൂട്ടിക്കിഴിക്കലുകള്‍ നടത്തി നോക്കിയെങ്കിലും മേയ് - ജൂണ്‍ മാസത്തിലേക്ക് മമ്മൂട്ടിക്ക് ഡേറ്റ് നല്‍കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ ഗ്യാംഗ്സ്റ്ററിന്‍റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കാന്‍ തീരുമാനമായി. എന്നാല്‍ അതിന് മുമ്പ്, മേയ് മാസത്തില്‍ ആഷിക് അബു മറ്റൊരു സിനിമ തുടങ്ങുകയാണ് - ഇടുക്കി ഗോള്‍ഡ്!

ഗ്യാംഗ്സ്റ്ററിന് ശേഷം ആരംഭിക്കാനിരുന്ന ചിത്രമാണ് ഇടുക്കി ഗോള്‍ഡ്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഈ പ്രൊജക്ട് ആദ്യം തുടങ്ങുകയാണ്. മേയ് അഞ്ചിന് ഈ സിനിമയുടെ ചിത്രീകരണം ഹൈറേഞ്ചില്‍ ആരംഭിക്കും. ഒരുപക്ഷേ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ പുതുവസന്തം വിരിയിക്കാന്‍ പ്രാപ്തമായ ഒരു സബ്ജക്ട് എന്നാണ് ഇടുക്കി ഗോള്‍ഡ് വിലയിരുത്തപ്പെടുന്നത്. ഒരു ഹൈറേഞ്ച് ത്രില്ലറായ ഇടുക്കി ഗോള്‍ഡ് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ‘ഇടുക്കി ഗോള്‍ഡ്’ എന്ന കഥയെ ആധാരമാക്കിയാണ് ആഷിക് അബു ഒരുക്കുന്നത്.

ലാലാണ് ചിത്രത്തിലെ നായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. ഇപ്പോഴത്തെ ഹോട്ട് ട്രെന്‍ഡ് ആയ പ്രതാപ് പോത്തനും ഈ സിനിമയില്‍ മുഖ്യ കഥാപാത്രമായി എത്തുന്നു. മണിയന്‍‌പിള്ള രാജു‍, ബാബു ആന്‍റണി, വിജയരാഘവന്‍, രവീന്ദ്രന്‍ എന്നിവരും ഇടുക്കി ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോള്‍ട്ട് ആന്‍റ് പെപ്പറിന് തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.

അടുത്ത പേജില്‍ - ഇടുക്കി ഗോള്‍ഡ് കണ്ടെത്തിയത് വിജയരാഘവന്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :