അവന്‍ വരുന്നു, സത്യ, മുംബൈ അധോലോകത്തിന് പുതിയ ഡോണ്‍‍!

WEBDUNIA|
PRO
ദാവൂദ് ഇബ്രാഹിം ഇന്ത്യയിലെ എങ്കിലും തന്‍റെ അധോലോക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. ഛോട്ടാരാജനും അത്ര സജീവമല്ല. അബു സലിം ജയിലിലാണ്. മറ്റ് അധോലോക രാജാക്കന്‍‌മാരില്‍ പലരും കൊല്ലപ്പെടുകയോ ജയിലിലാകുകയോ ഈ രംഗം വിട്ടുപോകുകയോ ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ പൊലീസ് കരുതുന്നത് അധോലോകവും അധോലോക നായകന്‍‌മാരും ഇപ്പോള്‍ ഇല്ല എന്നാണ്. എന്നാല്‍ അത് അത്ര ശരിയാണോ? അധോലോകം ഒരിക്കലും മരിക്കുന്നില്ല എന്നതാണ് സത്യം. അതിന്‍റെ രൂപഭാവങ്ങള്‍ മാത്രം മാറിക്കൊണ്ടിരിക്കുന്നു. എല്ലാത്തിനും മീതെ, എല്ലാ ശക്തികള്‍ക്കും മീതെ പുതിയൊരു ഡോണ്‍ ഏത് നിമിഷവും ജനിച്ചേക്കാം.

രാം ഗോപാല്‍ വര്‍മ മറ്റൊരു അധോലോക കഥയുമായി വരികയാണ്. ‘സത്യ’ എന്ന മുന്‍‌കാല മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗം. ‘സത്യ 2’ പറയുന്നത് പുതിയ കാലത്തിന്‍റെ അധോലോക പ്രവര്‍ത്തനങ്ങളാണ്. അത് പഴയകാലത്തിന്‍റെ രക്തചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടതുമാണ്.

കരിം ലാല, ഹാജി മസ്താന്‍, വരദരാജന്‍ മുനിസ്വാമി മുതലിയാര്‍ എന്നിവര്‍ വാണരുളിയിരുന്ന ബോംബെ അധോലോകത്തില്‍ നിന്ന് ദാവൂദ് ഇബ്രാഹിം കസ്കര്‍ മറ്റൊരു അധോലോകം കണ്ടെത്തിയതുപോലെ, ‘ഡി കമ്പനി’ രൂപം കൊണ്ടതുപോലെ പുതിയ ഒരു അധോലോകം പിറവിയെടുക്കുകയാണ്. സത്യ എന്ന ഒരു ചെറുപ്പക്കാരന്‍ വരികയാണ്. അവന്‍ മറ്റൊരു അണ്ടര്‍വേള്‍ഡ് കണ്ടെടുക്കുന്നു. ഇനി അവന്‍റെ ഭരണം!

പുതിയ രീതികളായിരുന്നു അവന്. അവന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മുമ്പ് പൊലീസിന് പരിചയമുള്ളതായിരുന്നില്ല. അവര്‍ അവയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ ഒന്നിനുപിറകേ ഒന്നായി പുതിയ രീതിയിലുള്ള ക്രൈം ഇന്‍‌സിഡെന്‍റ്സ് ഉണ്ടാകുന്നു. അധോലോക പ്രവര്‍ത്തനങ്ങളില്‍ ഗോഡ്‌ഫാദര്‍മാര്‍ വരുത്തിവച്ച മിസ്റ്റേക്കുകള്‍ എല്ലാം പഠിച്ച്, അതെല്ലാം പരിഹരിച്ച്, പിഴയ്ക്കാത്ത ചുവടുകളുമായി സത്യ മുന്നോട്ടുനീങ്ങുന്നു.

പുനീത് സിംഗ് രത്ന്‍ എന്ന പുതുമുഖമാണ് സത്യ എന്ന നായകനെ അവതരിപ്പിക്കുന്നത്. സോഥി നായികയാകുന്നു. ഈ സിനിമ തെലുങ്കിലും രാം ഗോപാല്‍ വര്‍മ ചിത്രീകരിക്കുന്നുണ്ട്. തെലുങ്കില്‍ സര്‍വാനന്ദ്(എങ്കേയും എപ്പോതും ഫെയിം) ആണ് സത്യയാകുന്നത്.

രാം ഗോപാല്‍ വര്‍മയുടെ ഗ്യാംഗ്സ്റ്റര്‍ ഫിലിം സീരീസിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :