അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (20:38 IST)
2023ലെ രാജ്യത്തെ ഔദ്യോഗുക ഓസ്കർ എൻട്രിയായ ജോയ് ലാൻഡിൻ്റെ തിയേറ്റർ റിലീസ് നിരോധിച്ച് പാകിസ്ഥാൻ. സലീം സാദിഖ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് തിയേറ്റർ റിലീസിന് ദിവസങ്ങൾ മാത്രം നിൽക്കെ ചിത്രം നിരോധിച്ചത്.
നവംബർ 17നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ സിനിമയുടെ ഉള്ളടക്കത്തിനെ പറ്റി വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് നിരോധന നടപടിയുമായി സർക്കാർ മുന്നോട്ട് വന്നത്. ചിത്രം സഭ്യതയുടെയും സദാചാരത്തിൻ്റെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി ലഭിച്ചുവെന്ന് മന്ത്രാലയം പറയുന്നു. നായകൻ ഡാൻസ് തിയേറ്ററിൽ രഹസ്യമായി ചേരുന്നതും ഒരു ട്രാൻസ് യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ
പാകിസ്ഥാൻ ചിത്രമാണ് ജോയ് ലാന്ദ്. മേളയിലെ ക്വീർ പാം പുരസ്കാരവും ചിത്രത്തിനായിരുന്നു. പാകിസ്ഥാൻ്റെ 2023ലെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് ചിത്രം.