എന്റെ കൈ വിറച്ചു, ഇനി ഇങ്ങനെ ഒരു ചാന്‍സ് കിട്ടില്ലെന്ന് ഉറപ്പായിരുന്നു, ഐശ്വര്യ റായുമായുള്ള ഇന്റിമേറ്റ് രംഗത്തെ പറ്റി രണ്‍ബീര്‍

Ranbir kapoor aiswarya
അഭിറാം മനോഹർ| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (16:35 IST)
Ranbir kapoor aiswarya
ഒരു ശരാശരി ഇന്ത്യന്‍ പുരുഷന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ അവന്‍ സ്വപ്നം കാണുന്ന സ്ത്രീ എന്നാല്‍ അത് ഐശ്വര്യാ റായ് തന്നെയായിരിക്കും. ലോകസുന്ദരിയെന്ന ഖ്യാതിയോടെ ഇന്ത്യന്‍ സിനിമയിലേക്ക് വന്ന ഐശ്വര്യ 50 വയസിലും ഇന്നും ആരെയും മയക്കുന്ന സൗന്ദര്യത്തിന് ഉടമയാന്. വിവാഹശേഷവും സിനിമ കരിയര്‍ തുടര്‍ന്നിരുന്നെങ്കിലും അമ്മയായ ശേഷം ഐശ്വര്യ അല്പകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

അമ്മയായി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച എ ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയില്‍ ഐശ്വര്യറായുടെ ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ രീതിയില്‍ അന്ന് ചര്‍ച്ചയായിരുന്നു. രണ്‍ബീര്‍ കപൂര്‍, അനുഷ്‌കാ ശര്‍മ എന്നിവര്‍ നായികാ നായകന്മാരായ സിനിമയില്‍ ഒരു പ്രധാന വേഷമായിരുന്നു ഐശ്വര്യയ്ക്കുണ്ടായിരുന്നത്. സിനിമയില്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ അന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ സംസാരവിഷയമായി. ഇതിനെ പറ്റി നടന്‍ രണ്‍ബീര്‍ കപൂര്‍ പറഞ്ഞത് ഇങ്ങനെയാണ്.

ഐശ്വര്യയെ പോലെ ഒരു താരസുന്ദരിക്കൊപ്പം അഭിനയിക്കുന്നതില്‍ എനിക്ക് വല്ലാതെ ഭയമുണ്ടായിരുന്നു. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് വല്ലാതെ നാണം തോന്നി. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അവരുടെ കവിളില്‍ തൊടാന്‍ പോലും മടിച്ചു. ഈ സമയത്ത് ഐശ്വര്യ തന്നെയാണ് ഇത് അഭിനയമാണ് ശരിയായി ചെയ്യു എന്ന് പറഞ്ഞത്. ഇനി അങ്ങനെയൊരു അവസരം ലഭിക്കില്ലല്ലോ എന്ന് ഞാനും കരുതി. ആ അവസരം പ്രയോജനപ്പെടുത്തി. രണ്‍ബീര്‍ പറഞ്ഞു.

മറ്റൊന്നും തന്നെ ഉദ്ദേശിച്ച് പറഞ്ഞതല്ലെങ്കിലും രണ്‍ബീറിന്റെ അഭിപ്രായപ്രകടനം അന്ന് വലിയ ചര്‍ച്ചയായി. ഐശ്വര്യ റായിയെ നടന്‍ അപകീര്‍ത്തിപ്പെടുത്തിയതായി വിമര്‍ശകരും പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ നടിക്കൊപ്പം അഭിനയിക്കാന്‍ പറ്റിയതിനെ പറ്റിയാണ് പറഞ്ഞതെന്ന് രണ്‍ബീര്‍ പിന്നാലെ വിശദീകരണവുമായെത്തി. സിനിമയുടെ റിലീസിന് പിന്നാലെ ഐശ്വര്യ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചതില്‍ ബച്ചന്‍ കുടുംബത്തിന് അതൃപ്തിയുള്ളതായി വാര്‍ത്തകളും പരന്നു. സിനിമയ്ക്ക് ശേഷം ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അകന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാാല്‍ ഈ വിഷയത്തോട് താരകുടുംബം പ്രതികരിക്കാന്‍ തയ്യാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :