ആദ്യ ഭാഗത്തേക്കാൾ ഡാർക്കർ ആയിരിക്കും അനിമൽ പാർക്ക്, 2 സീനുകൾ ഞാൻ കേട്ടു, ഗംഭീരമെന്ന് രൺബീർ കപൂർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (19:00 IST)
അനിമല്‍ സിനിമയുടെ രണ്ടാം ഭാഗമായ അനിമല്‍ പാര്‍ക്കിന്റെ 2 സീനുകള്‍ ഇപ്പോള്‍ തന്നെ തയ്യാറായി കഴിഞ്ഞതായി നടന്‍ രണ്‍ബീര്‍ കപൂര്‍. സന്ദീപ് റെഡ്ഡി താനുമായി ഈ സീനുകള്‍ ചര്‍ച്ച ചെയ്‌തെന്നും തന്റെ പ്രതീക്ഷകള്‍ വാനോളമാണെന്നും രണ്‍ബീര്‍ വ്യക്തമാക്കി. അനിമല്‍ സിനിമയുടെ മുഴുവന്‍ കഥ ചുരുക്കം ആളുകള്‍ക്ക് മാത്രമാണ് അറിയുമായിരുന്നത്. ബോബി ഡിയോളിന് അദ്ദേഹത്തിന്റെ കഥാപാത്രത്തെ പറ്റി മാത്രമെ അറിയുമായിരുന്നുള്ളു. അനില്‍കപൂറിന് ആകെ അറിയാവുന്നത് അച്ഛന്‍ മകന്‍ ബന്ധത്തെ പറ്റിയുള്ള സിനിമയാണെന്നാണ്.

തന്റെ തിരക്കഥയില്‍ ഒരു രഹസ്യ സ്വഭാവം സന്ദീപ് എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. ആദ്യ ഭാഗം വിജയിച്ചതിനാല്‍ തന്നെ സന്ദീപിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ഡാര്‍ക്കര്‍ ആയിരിക്കും അനിമല്‍ പാര്‍ക്കെന്നും നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞു. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റാണ് സന്ദീപ് റെഡ്ഡിയുടെ അടുത്ത സിനിമ. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷമാകും അനിമല്‍ പാര്‍ക്ക് ആരംഭിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :