ബോളിവുഡ് പ്രതിഭകളുടെ ശ്മശാനം, വിജയിക്കുന്നവർ മയക്കുമരുന്നിലേക്ക് തിരിയുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2022 (17:46 IST)
ബോളിവുഡ് പ്രതിഭകളുടെ ശ്മശാനമാണെന്ന് അഭിപ്രായപ്പെട്ട കശ്മീർ ഫയൽസ് വിവേക് അഗ്നിഹോത്രി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് സംവിധായകൻ ബോളിവുഡിനെതിരെ ആഞ്ഞടിച്ചത്. ചിലരുടെ വിജയം യഥാർത്ഥമല്ലെങ്കിലും അത്തരക്കാർ മയക്കുമരുന്നും മദ്യവും പോലെ ജീവന് ഹാനികരമായ എല്ലാ കാര്യങ്ങളിലും ഏർപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചു.

നിങ്ങൾ കാണുന്ന ബോളിവുഡ് അല്ല യഥാർഥത്തിൽ ബോളിവുഡ് അതിൻ്റെ ഇരുണ്ട ഇടവഴികളിൽ കാണപ്പെടുന്നു. അതിൻ്റെ അടിഭാഗം വളരെ ഇരുണ്ടതാണ്. ഈ വഴികലിൽ തകർന്നതും ചവിട്ടിയരച്ചതും കുഴിച്ചിട്ടതുമായ സ്വപ്നങ്ങൾ നിങ്ങൾക്ക് കാണാം. ബോളിവുഡ് കഥകളുടെ മ്യൂസിയമാണെങ്കിൽ അത് പ്രതിഭകളുടെ ശ്മശാനം കൂടിയാണ്. ഒരാൾക്ക് ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയും എന്നാൽ ആദരവും ആത്മാഭിമാനവും പ്രതീക്ഷയും ഇല്ലാതെ ജീവിക്കുക അസാധ്യമാണ്.

യഥാർത്ഥമായതല്ലെങ്കിലും ചില വിജയങ്ങൾ കണ്ടെത്തുന്നവർ മയക്കുമരുന്നും മദ്യവും പോലെ ജീവന് ഹാനികരമായ എല്ലാ കാര്യങ്ങളിലും ഏർപ്പെടുന്നു. ഇപ്പോൾ അവർക്ക് പണം വേണം.അതിനാൽ നേരായ രീതിയിലല്ലാതെ പണം സമ്പാദിക്കാനുള്ള വഴിയിലേക്കെത്തപ്പെടും. ചില വിജയങ്ങൾ ഏറ്റവും അപകടകരമാണ്. വരുമാനവും അധികാരവുമില്ലാതെയാണ് നിങ്ങൾ സിനിമാ വ്യവസായമേഖലയിലുള്ളത്. നിങ്ങളെ ഒരു താരമായി കാണണം, ഒരു താരത്തെപോലെ ആഘോഷിക്കണം. ഒരു താരത്തെപോലെ പ്രചരിപ്പിക്കപ്പെടനം. പക്ഷേ നിങ്ങൾ ഒരു താരമല്ല. സംവിധായകൻ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :