'അഭിനയത്തോട് ഭ്രമമുള്ള ആളും സംവിധാനത്തോട് ഭ്രമമുള്ള ആളും ഒന്നിച്ചുള്ള മായ മയക്കം നന്‍പകല്‍ നേരത്ത് മയക്കം'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടന്‍ സാജിദ് യാഹിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (09:11 IST)
മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' രണ്ടാമത്തെ ടീസറും യൂട്യൂബില്‍ തരംഗമാകുന്നു. ഒന്നര മിനിറ്റ് ഒറ്റ ഷോട്ടില്‍ പുറത്തുവന്ന ഊ ടീസറിനെ കുറിച്ച് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.


'ഒരു വ്യക്തി തന്നെ രണ്ട് കഥാപാത്രങ്ങളെ അനുകരിക്കുന്നു.. ചുവപ്പും പച്ചയും ഒരു വ്യക്തിക്കുള്ളിലെ രണ്ട് വികാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു.. ഒരാള്‍ മയങ്ങി കിടക്കുമ്പോള്‍ മറ്റെയാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു.. എല്ലാം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്ക്... ''അയാള്‍ക്ക് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആണ്..?'' കാത്തിരിക്കാം അഭിനയത്തോട് ഭ്രമമുള്ള ആളും(മമ്മൂട്ടി) സംവിധാനത്തോട് ഭ്രമമുള്ള ആളും (ലിജോ ജോസ് പെല്ലിശ്ശേരി) ഒന്നിച്ചുള്ള മായ മയക്കം 'നന്‍പകല്‍ നേരത്ത്മയക്കം'-സാജിദ് യാഹിയ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :