വിജയ് തന്‍റെ പ്രതിഫലത്തില്‍ 20 കോടി രൂപ കുറച്ചു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ജൂലൈ 2020 (17:28 IST)
വിജയ് നായകനാകുന്ന അറുപത്തഞ്ചാം ചിത്രം എ ആർ മുരുകദാസ് സംവിധാനം ചെയ്ത് സൺ പിക്ചേഴ്സ് നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിജയ് ഈ സിനിമയ്ക്കായി പ്രതിഫലം കുറച്ചു എന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ നിർമ്മാതാക്കളെ സഹായിക്കുന്നതിനായി വിജയ് തൻറെ പ്രതിഫലത്തിൽ നിന്ന് 20 കോടി രൂപ വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

തുപ്പാക്കി, കത്തി, സർക്കാർ എന്നീ വിജയ ചിത്രങ്ങൾ മുരുകദാസ് - വിജയ് കൂട്ടുകെട്ടിൽ പിറന്നതാണ്. അതിനാൽ തന്നെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഈ പ്രൊജക്‍ട്.

നേരത്തേ, സംവിധായകന്‍ മുരുഗദോസിന്‍റെ ശമ്പളവും സണ്‍ പിക്‍ചേഴ്‌സ് കുറച്ചിരുന്നു. 35 കോടി രൂപയായിരുന്നു ദര്‍ബാര്‍ ചെയ്യുമ്പോള്‍ മുരഗദോസിന്‍റെ ശമ്പളം. എന്നാല്‍ ദര്‍ബാര്‍ പരാജയമാവുകയും കൊവിഡ് പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മുരുഗദോസിന്‍റെ ശമ്പളം 50% വെട്ടിക്കുറച്ചാണ് സണ്‍ പിക്‍ചേഴ്സ് കരാര്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :