100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കും, തുക 10 ദിവസത്തിനുള്ളില്‍ കൈമാറും,ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനം

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (12:23 IST)
തന്റെ സിനിമകളുടെ വിജയം എപ്പോഴും ആരാധകര്‍ക്കൊപ്പം ആഘോഷിക്കാന്‍ നടന്‍ വിജയ് ദേവരകൊണ്ട ശ്രദ്ധിക്കാറുണ്ട്. അവര്‍ക്കായി പ്രത്യേക സമ്മാനങ്ങളും താരം നല്‍കും. ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാ?ഗമായി തെരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്ന് നടന്‍ പ്രഖ്യാപിച്ചു.

തനിക്ക് ഖുഷി എന്ന സിനിമയില്‍ അഭിനയിക്കാനായി ലഭിച്ച തുകയില്‍ നിന്നാണ് നടന്‍ ഇക്കാര്യം ചെയ്യുന്നത്.

തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്നും. വരുന്ന പത്ത് ദിവസത്തിനുള്ളില്‍ തന്നെ അത് കൈമാറും എന്നും വിജയ് അറിയിച്ചു.

വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് നടന്റെ. തങ്ങളുടെ ശബ്ദം ഉയര്‍ത്തിയാണ് നടന്റെ പ്രഖ്യാപനത്തെ ആളുകള്‍ സ്വീകരിച്ചത്. വിജയ് ചെയ്യുന്ന പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളും രംഗത്തെത്തി.

സിനിമയുടെ വിജയങ്ങള്‍ മുമ്പും വിജയ് ആരാധകര്‍ക്കൊപ്പം ആഘോഷിച്ചിട്ടുണ്ട്. അവര്‍ക്കായി വിനോദയാത്രകള്‍ നടന്‍ സംഘടിപ്പിക്കാറുണ്ട്. 100 ആരാധകരുടെ മുഴുവന്‍ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പ് ആയിരുന്നു നേരത്തെ നടത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :