അനുബന്ധ വാര്‍ത്തകള്‍
- എന്തും പറയാമെന്നാണോ?, അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു, മരണവാർത്തകളെ തള്ളി ഹേമ മാലിനിയും ഇഷാ ഡിയോളും
- ബോളിവുഡ് താരം ധര്‍മേന്ദ്ര ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി
- SRK 60: ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ, ഷാറൂഖിന് ഇന്ന് അറുപതാം പിറന്നാൾ
- നായികയെന്ന നിലയിൽ ഫീൽഡ് ഔട്ടായി, ഇപ്പോൾ ഐറ്റം ഡാൻസ് ചെയ്യുന്നു, തമന്നയ്ക്കെതിരെ രാഖി സാവന്ത്
- സിനിമയിൽ പോകുന്നത് അച്ഛന് താല്പര്യമുണ്ടായിരുന്നില്ല, അവളെ അഭിനയിക്കണ്ട, പടം പൊട്ടുമെന്ന് അമ്മ നിർമാതാവിനോട് പറഞ്ഞു: റാണി മുഖർജി
ബോളിവുഡിന്റെ സ്വന്തം വീരു, ഇതിഹാസ നടന് ധര്‍മേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസ നടന് ധര്‍മേന്ദ്ര(89) അന്തരിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരം ആശുപത്രി വിട്ട് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അന്തരിച്ചത്. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു താരത്തിന്റെ തൊണ്ണൂറാം പിറന്നാള്‍. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരാ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ധര്മേന്ര അന്‍പഥ്, ബന്ദിനി, അനുപമ തുടങ്ങിയ സിനിമകളില്‍ സാധാരണക്കാരനെ അവതരിപ്പിച്ചാണ് അഭിനയജീവിതം ആരംഭിച്ചത്.
പിന്നീട് ഷോലെ എന്ന സിനിമയിലെ അമിതാഭ് ബച്ചന്, ധര്‍മേന്ദ്ര കൂട്ടുക്കെട്ട് ഇന്ത്യയാകെ ആഘോഷിക്കപ്പെട്ടിരുന്നു. ഷോലെയിലെ വീരുവായാണ് ധര്‍മേന്ദ്ര ആരാധക മനസ്സുകളില്‍ പ്രത്യേക ഇടം നേടിയത്. ധരം വീര്‍, ചുപ്കെ ചുപ്കെ, മേരാ ഗാവ് തേരാ ദേശ്, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളില്‍ നായകവേഷങ്ങള്‍ ചെയ്തു. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച തേരി ബാതോം മേം ഐസ ഉല്‍ജാ ജിയ എന്ന സിനിമയിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്.