1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vaaliban sets impressive pre sale record in kerala

Malaikottai Vaaliban: റിലീസിന് ഇനിയും 4 ദിവസം, പ്രീസെയ്ൽ ബിസിനസ് ഇപ്പോഴെ 1.34 കോടി! വാലിബൻ വരാർ...

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
റിലീസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രീ സെയ്ല്‍ ബിസിനസില്‍ കോടികള്‍ കൊയ്ത് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്‍.റിലീസ് ദിനത്തില്‍ 1,204 ഷോകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോള്‍ തന്നെ 23.57 ശതമാനം സീറ്റുകളും ബുക്കിംഗായതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.
 
പ്രീ സെയ്ല്‍ ബിസിനസിന് ലഭിക്കുന്ന ഈ സ്വീകാര്യത തന്നെ എത്രത്തോളമാണ് പ്രേക്ഷകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നതിന് തെളിവാണ്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ക്ലാസും മാസും ചേര്‍ന്ന സിനിമയാണ്. ഒരു മല്ലന്‍ വേഷത്തിലാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറില്‍ അതിന്റെ സൂചനകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
 
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി,ഹരിപ്രശാന്ത്,ആന്‍ഡ്രിയ രവേറ തുടങ്ങിയ അഭിനേതാക്കളും സിനിമയില്‍ വേഷമിടുന്നുണ്ട്. അമര്‍ ചിത്ര കഥപോലെ കാലദേശാന്തരമില്ലാത്ത കഥയാണ് വാലിബനിലൂടെ ലിജോ പറയാന്‍ ശ്രമിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Honey Rose: ഒരു സർജറിയും ഞാൻ ചെയ്തിട്ടില്ല, ദൈവം തന്നതിൽ കൂടുതലായി എനിക്കൊന്നുമില്ല: ഹണിറോസ്