ലീല കഥ തന്നെയായിരുന്നു നല്ലത്,ലീല സിനിമയെന്ന നിലയ്ക്ക് ഒട്ടും തൃപ്തനല്ലെന്ന് ഉണ്ണി ആര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (11:20 IST)
രഞ്ജിത്ത് സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലീല.ഉണ്ണി ആര്‍ ആയിരുന്നു തിരക്കഥയൊരുക്കിയത്. അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. ലീലയുടെ തിരക്കഥ താന്‍ എഴുതാന്‍ പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ് ഉണ്ണി ആര്‍.മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥകള്‍ സിനിമയാക്കുമ്പോള്‍ ആത്മാവ് ചോര്‍ന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഉണ്ണി ആറിനോട് ചോദിച്ചത്.


'ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു. സിനിമയെന്ന നിലയ്ക്ക് ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. സ്വന്തം കഥകള്‍ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പലരും കഥകള്‍ സിനിമയാക്കാന്‍ ചോദിക്കാറുണ്ട്. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട്',-ഉണ്ണി ആര്‍ പറഞ്ഞു.
ലീല കൂടാതെ ബിഗ് ബി, അന്‍വര്‍, ചാര്‍ലി, ചാപ്പ കുരിശ്, മുന്നറിയിപ്പ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് ഉണ്ണി ആര്‍ ആയിരുന്നു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :