'ഇനിയും ഒരുപാട് സിനിമകള്‍ ഒരുമിച്ച്'; ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (12:00 IST)

സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഉണ്ണി മുകുന്ദനും പൃഥ്വിരാജും. ഇരുവരും ഒന്നിക്കുന്ന ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ഒരു രംഗം പങ്കു വെച്ചു കൊണ്ടാണ് പൃഥ്വിരാജ് തന്റെ സഹോദരന്‍ കൂടിയായ ഉണ്ണിമുകുന്ദന് ആശംസകള്‍ നേര്‍ന്നത്.

'ജന്മദിനാശംസകള്‍ സഹോദരാ സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും ഇനിയും ഒരുപാട് ഒരുമിച്ചുളള സിനിമകളിലേക്കും'- പൃഥ്വിരാജ് കുറിച്ചു.
ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :