1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ADGP MR Ajithkumar letter to Pinarayi

ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കി; നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് എഡിജിപി

ajithkumar
ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കിയെന്നും നിരപരാധിത്വം തെളിഞ്ഞാല്‍ സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനു തന്നെ കേസ് ഫയല്‍ ചെയ്യാമെന്നതുള്‍പ്പെടെ നിയമനടപടികളുടെ വിശദാംശങ്ങള്‍ കൂടി കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
എഡിജിപിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കും; ഇടപെട്ട് പാര്‍ട്ടി