മോളിവുഡിലെ ആദ്യത്തെ 10 കോടി, അതൊരു ദിലീപ് ചിത്രമാണ് ! നിങ്ങള്‍ക്കറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (09:10 IST)
മലയാള സിനിമയില്‍നിന്ന് ഒടുവില്‍ 100 കോടി തൊട്ടത് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ആയിരുന്നു. ഇതോടെ നാല് സിനിമകള്‍ ഈ വര്‍ഷം മോളിവുഡില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തി.2018, മാളികപ്പുറം, ആര്‍ഡിഎക്‌സ് തുടങ്ങിയ സിനിമകള്‍ 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇതില്‍ 2018, 200 കോടി നേടിയെന്നാണ് കണക്കുകള്‍.

മലയാളം സിനിമ ആദ്യമായി നൂറുകോടി ക്ലബ്ബില്‍ തൊട്ടത് 2016ല്‍ ആയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍ ആണ് ആ ചിത്രം. അതുപോലെതന്നെ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയതും ലാലിന്റെ ദൃശ്യമാണ്. എന്നാല്‍ മലയാളത്തില്‍ നിന്ന് ആദ്യമായി 10 കോടി സ്വന്തമാക്കിയ സിനിമ ഏതാണെന്ന് അറിയാമോ ?

ദിലീപിന്റെ ഒരു സിനിമയാണ് 10 കോടി ആദ്യമായി മലയാളത്തില്‍ നിന്ന് സ്വന്തമാക്കിയത്.

ദിലീപിന്റെ പുതിയ സിനിമയായ ബാന്ദ്രയുടെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദിലീപ്.'എനിക്ക് തോന്നുന്നത് സിംഗിള്‍ ഹീറോസ് ചിത്രങ്ങളില്‍ അന്നുവരേയുള്ള ഏറ്റവും വലിയ കളക്ഷന്‍ നേടിയത് മായാമോഹിനിയെന്ന ഞാന്‍ പെണ്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു. പത്ത് കോടിക്ക് മുകളില്‍ വന്ന ആദ്യത്തെ മലയാള സിനിമ അതായിരുന്നു',- ദിലീപ് പറഞ്ഞു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :